728-pixel-x-90-2-learn
728-pixel-x-90
<< >>

മഞ്ജുവിന്‍റെ “ഹൌ ഓള്‍ഡ്‌ ആര്‍ യു” ഷൂട്ടിംഗ് തുടങ്ങി: കനത്ത സുരക്ഷാ സന്നാഹങ്ങള്‍

കൊച്ചി: സുദീര്‍ഘമായ പതിനഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷം മഞ്ജു വാര്യര്‍ അഭിനയിക്കുന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഫോര്‍ട്ട്‌ കൊച്ചിയിലെ ചെര്‍ളായിലുള്ള കൊങ്കിണിതെരുവില്‍ ആരംഭിച്ചു.ചിത്രത്തിന്‍റെ ചില ഭാഗങ്ങള്‍ കൊച്ചിയില്‍ അടുത്തിടെ നടന്ന ഹാഫ് മാരത്തോണിനിടെ ചിത്രീകരിച്ചിരുന്നു. നിരുപമ രാജീവ് എന്ന നായികാ കഥാപാത്രത്തെ 35 കാരിയായ  മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്ന ചിത്രത്തിന് ഹൌ ഓള്‍ഡ്‌ ആര്‍ യു എന്നാണു നാമകരണം ചെയ്തിരിക്കുന്നത്.

മുംബൈ പോലീസിനു ശേഷം റോഷന്‍ ആന്‍ഡ്രൂസ് – ബോബി സഞ്ജയ്‌ ടീം വീണ്ടും ഒന്നിക്കുന്ന മഞ്ജു വാര്യര്‍ ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ബോബി-സഞ്ജയുടെ പിതാവും പ്രശസ്ത നടനും നിര്‍മ്മാതാവുമായ പ്രേം പ്രകാശ് മറ്റൊരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.കൊച്ചിയിലെ ഡ്രീം ഹോട്ടലിലും ചില രംഗങ്ങള്‍ ഷൂട്ട്‌ ചെയ്തു. കൊച്ചിയിലും പരിസര പ്രദേശങ്ങളിലുമായി മാര്‍ച്ച് രണ്ടാം വാരത്തോടെ ചിത്രീകരണം പൂരത്തിയാകും.

manju how ald r uസിങ്ക് സൌണ്ട് സംവിധാനം ഉപയോഗപ്പെടുത്തി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ബോളിവുഡിലെ നിരവധി സാങ്കേതിക പ്രവര്‍ത്തകര്‍ അണിനിരക്കുന്നു.സാങ്കേതികമായി ഹോളിവുഡ്‌ ചിത്രങ്ങളോട് കിട പിടിക്കുന്ന മേക്കിംഗ് സ്റ്റൈല്‍ ആണ് റോഷന്‍ ആന്‍ഡ്രൂസ് ഹൌ ഓള്‍ഡ്‌ ആര്‍ യുവില്‍ സ്വീകരിച്ചിരിക്കുന്നത്.

മണിരത്നം -കമല്‍ഹാസന്‍ ചിത്രങ്ങളുടെ സ്ഥിരം ശൈലിയില്‍ കനത്ത സുരക്ഷാ സന്നാഹങ്ങളാണ് ചിത്രീകരണത്തിനായി ഒരുക്കിയിരിക്കുന്നത്.മാധ്യമ പ്രവര്‍ത്തകര്‍ക്ക് Manju Warrier Marathon How Old are you Movieകടുത്ത നിയന്ത്രണമാണ് സെറ്റില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും ചിത്രീകരണം വിജയകരമായി പൂര്‍ത്തിയാക്കാന്‍ സഹകരിക്കണമെന്നും പ്രോഡക്ഷന്‍ കണ്‍ട്രോളര്‍ അരോമ മോഹന്‍ അഭ്യര്‍ത്ഥിച്ചു.ചിത്രത്തിന്‍റെ സ്റ്റില്‍ ഫോട്ടോസ് എടുക്കുന്നതിനും സംവിധായiകന്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്.

സിങ്ക് സൌണ്ട് സംവിധാനം ഉപയോഗിക്കുന്നതിനാലും ഏറെ നാള്‍ ഫീല്‍ഡില്‍ നിന്നും വിട്ടു നിന്നതിനാലും അതീവ ജഗ്രതയോടെയാണ് മഞ്ജു വാര്യര്‍ സെറ്റില്‍ കാണപ്പെടുന്നത്.സെറ്റുകളില്‍ ഉല്ലാസവതിയായി ഏവര്‍ക്കും പ്രസരിപ്പും ഊര്‍ജ്ജവും പകര്‍ന്നിരുന്ന പഴയ മഞ്ജുവിനെ ഹൌ ഓള്‍ഡ്‌ ആര്‍ യുവിന്‍റെ സെറ്റില്‍ കാണാനേയില്ല.

ഏതായാലും മികച്ച തിരക്കഥയിലും സാങ്കേതിക – സംവിധാന മികവിലും ഒരുങ്ങുന്ന ഈ ചിത്രം മഞ്ജു വാര്യരുടെ സിനിമാ കരിയറിലെ ഏറ്റവും മികച്ച ചിത്രമായിരിക്കും എന്നാണു അണിയറ പ്രവര്‍ത്തകര്‍ പ്രത്യാശിക്കുന്നത്. ദൃശ്യത്തിന് ശേഷം മലയാള സിനിമയെ ഇളക്കി മറിക്കാന്‍ മാജിക് ഫ്രെയിംസിന്‍റെ ബാനറില്‍ ട്രാഫിക് ഫെയിം ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ഹൌ ഓള്‍ഡ്‌ ആര്‍ യു വിന് കഴിയുമെന്ന് കരുതാം.

SANU SATHYAN INDIANEWS24

Leave a Reply