728-pixel-x-90-2-learn
728-pixel-x-90
<< >>

മഞ്ജുവിന് തമിഴിലേക്ക് സൂര്യയുടെ ക്ഷണം

മലയാളത്തിന്റെ പ്രിയ നായിക മഞ്ജു വാര്യര്‍ തമിഴ് സിനിമയിലേക്കും ചുവടുവെക്കുന്നു.ഇതിനായി മഞ്ജുവിനെ തമിഴിന്റെ പ്രിയതാരം സൂര്യ ഫോണില്‍ വിളിച്ചു സമ്മതം ചോദിചതായാണ് അറിയുന്നത്.ശക്തമായ കഥാപാത്രമാണ് തമിഴകത്തും താരത്തെ കാത്തിരിക്കുന്നതെന്നാണ് സൂചന.

റോഷന്‍ ആഡ്രൂസിന്റെ ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന ഹിറ്റ് ചിത്രം കണ്ടതിന് ശേഷമാണ് മഞ്ജുവിനെ തമിഴിലേക്ക് വിളിക്കണമെന്ന് സൂര്യയ്ക്കു തോന്നിയത്.ഉടന്‍ തന്നെ സൂര്യ മഞ്ജുവിനെ ഫോണില്‍ വിളിക്കുകയും തമിഴില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടോ എന്ന് തിരക്കുകയും ചെയ്തു.മഞ്ജു താല്‍പര്യം അറിയിച്ചതോടെ പുതിയ ചിത്രത്തില്‍ തിരഞ്ഞെടുക്കാന്‍ തീരുമാനിക്കുകയും ചെയ്തു.എന്നാല്‍ മഞ്ജുവിന്റെ നായകന്‍ സുര്യയാകില്ല.ആഗസ്റ്റിലാകും ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുക.

മഞ്ജു അഭിനയിക്കുന്ന സിനിമയുടെ സംവിധായകനായി മുരുകദോസിന്റെ പേരാണ് കേള്‍ക്കുന്നത്. സിനിമയെ കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വിഷുവിന് ശേഷം ഔദ്യോഗികമായി സിനിമയുടെ വിവരങ്ങള്‍ പുറത്ത് വിടുമെന്നാണ് അറിയുന്നത്. പതിനാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന സിനിമയിലൂടെയാണ് മഞ്ജു വീണ്ടും സിനിമലോകത്ത് എത്തിയത്.ചിത്രത്തിന്റെ തമിഴ് പതിപ്പില്‍ മഞ്ജു അവതരിപ്പിച്ച കഥാപാത്രം ചെയ്യുന്നത് സൂര്യയുടെ ഭാര്യ ജ്യോതികയാണ്. തെലുങ്ക് പതിപ്പിലും ജ്യോതിക തന്നെയാണ് നായിക.

INDIANEWS24.COM MOVIES

Leave a Reply