728-pixel-x-90-2-learn
728-pixel-x-90
<< >>

മഞ്ജുവാര്യര്‍ ഹിന്ദിയിലേക്ക്;സംവിധാനം ഗീതു മോഹന്‍ദാസ്‌

ഗീതു മോഹൻദാസ്‌ സംവിധാനം ചെയ്യുന്ന  ഹിന്ദി സിനിമയിലാണ് മഞ്ജു വാര്യർ അടുത്തതായി  അഭിനയിക്കുന്നത് എന്നത് ടിന്‍സല്‍ ടൌണില്‍ ചര്‍ച്ചാവിഷയമായിരിക്കുകയാണ്.ഗീതുവിന്റെ ഹിന്ദി ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത് ഭര്‍ത്താവ് കൂടിയായ രാജിവ് രവിയാണ്.രാജിവ് രവി സംവിധാനം ചെയ്ത ഫഹദ് ഫാസില്‍ നായകനായ അന്നയും റസൂലും വന്‍ വിജയം നേടിയിരുന്നു.
ഗീതു മോഹന്‍ദാസ്‌ നേരെത്തെ രണ്ടു ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട് കേൾക്കുന്നുണ്ടോ ? എന്ന ഷോർട്ട് ഫിലിമും ദേശീയ പുരസ്കാരങ്ങള്‍ നേടിയ ലയേഴ്സ് ഡയിസ് എന്ന ചിത്രവുമാണ് ഗീതുവിന്‍റെ സംവിധാന സംരംഭങ്ങള്‍.പുതിയ ചിത്രം എന്ന് ആരംഭിക്കുമെന്ന് തീരുമാനമായിട്ടില്ല.മലയാളത്തില്‍ ഇപ്പോള്‍ വനിതാ സംവിധായികമാരുടെ കാലമാണ്.അഞ്ജലി മേനോന്‍റെ ബാംഗ്ലൂര്‍ ഡേയ്സ് തകര്‍പ്പന്‍ വിജയമാണ് നേടിയത്.ഗീതുവിനും ഹൌ ഓള്‍ഡ്‌ ആര്‍ യു വിന്‍റെ വിജയത്തിളക്കത്തില്‍ നില്‍ക്കുന്ന മഞ്ജു വിനും അത് ഹിന്ദിയില്‍ ആവര്‍ത്തിക്കാന്‍ കഴിയട്ടെ.
manju-warrier
JITHESH DAMODAR INDIANEWS24

Leave a Reply