728-pixel-x-90-2-learn
728-pixel-x-90
<< >>

മഞ്ജു വാര്യര്‍ മാരത്തോണിലൂടെ സിനിമയില്‍ മടങ്ങിയെത്തി

കൊച്ചി:മഞ്ജു വാര്യരുടെ തിരിച്ചുവരവിലെ ആദ്യഷോട്ട് കൊച്ചി ഹാഫ് മാരത്തോണിനിടെ ചിത്രീകരിച്ചു .അങ്ങനെ നീണ്ട പതിനാലു വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവില്‍ മലയാള സിനിമയ്ക്ക് മഞ്ജു വാര്യരെ തിരിച്ചുകിട്ടി. ഹൗ ഓള്‍ഡ് ആര്‍ യൂ..? എന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തിലൂടെയാണ് മഞ്ജു വാര്യര്‍ തിരിച്ചെത്തുന്നത്.

മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്ന വീട്ടമ്മയുടെ കഥാപാത്രം കൊച്ചി ഹാഫ് മാരത്തോണില്‍ ഓടുന്നതായിരുന്നു ആദ്യ ഷോട്ട്. മഞ്ജു ഹാഫ് മാരത്തോണിന്റെ ഫ്ലാഗ് ഓഫ് ചടങ്ങിലടക്കം പങ്കെടുത്തിരുന്നതുകൊണ്ട് സിനിമയുടെ ചിത്രീകരണമാണ് നടക്കുന്നതെന്ന് അധികമാര്‍ക്കും മനസ്സിലായിരുന്നില്ല. റോഷന്‍ ആന്‍ഡ്രൂസ് നിര്‍ദ്ദേശം കൊടുത്തതോടെ മറ്റുള്ളവര്‍ക്കൊപ്പം ഓടിത്തുടങ്ങിയ മഞ്ജു ക്യാമറയും കടന്ന് ഓട്ടം തുടര്‍ന്നു.

മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ വച്ച് ഹെലി ക്യാം ഉള്‍പ്പെടെ പത്തോളം ക്യാമറകള്‍ ഉപയോഗിച്ച് ക്യാമറാമാന്‍ ആര്‍.ദിവാകറാണ് തിരിച്ചുവരവിലെ ആദ്യഷോട്ട് ക്യാമറയിലാക്കിയത്.തോപ്പുംപടി പാലത്തിലും സമീപവും ഓട്ടത്തിന്‍റെ ചില രംഗങ്ങള്‍ ചിത്രീകരിച്ചു.

 

Leave a Reply