ചെന്നൈ:ലോക ക്രിക്കറ്റില്‍ എക്കാലത്തേയും മികച്ച ബോളര്‍മാരിലൊരാളായ ഓസ്ട്രേലിയയുടെ ഗ്ലെന്‍ മഗ്രാത്ത് ബഹുമാനിക്കുന്ന അഞ്ച് ബാറ്റ്സ്മാന്മാരില് സച്ചിനും ദ്രാവിഡും.ബാക്കിയുള്ള മൂന്ന് പേരില്‍ മുന്‍ ഓസീസ് നായകന്മാരായ സ്റ്റീവ് വോയും റിക്കി പോണ്ടിങ്ങും ഇടംപിടിച്ചു.മഗ്രാത്ത് അങ്ങേയറ്റം ബഹുമാനിക്കുന്ന മറ്റൊരാള്‍ രണ്ട് പതിറ്റാണ്ടോളം ലോക ക്രിക്കറ്റിന്റെ ബാറ്റിംഗ് സിംഹാസനം സച്ചിനൊപ്പം പങ്കുവെച്ച വെസ്റ്റ് ഇന്‍ഡീസിന്റെ ബ്രയണ്‍ ലാറയാണ്.
ചെന്നൈയില്‍ എം ആര് എഫ് പേസ് ഫൗണ്ടേഷനുമായി ബന്ധപ്പെട്ട് ചെന്നൈയിലെത്തിയപ്പോഴാണ് ക്രിക്കറ്റിലെ ഇതിഹാസ പേസ് ബോളര്‍ താന്‍ ബഹുമാനിക്കുന്ന അഞ്ച് ബാറ്റ്സ്മാന്മാരെ കുറിച്ച് പറഞ്ഞത്.ഏറ്റവും മുന്നില്‍ ഇതിഹാസതാരം സച്ചിന് തെണ്ടുല്‍ക്കര്‍ തന്നെ.മനസ്സുകൊണ്ട് വളരെയേറെ കരുത്തനായതിനാലാണ് അദ്ദേഹത്തിന് 24 വര്‍ഷം ക്രിക്കറ്റില്‍ വിജയകരമായി നിലനില്‍ക്കാനായത്.സാങ്കേതിക തികവിലൂന്നി മഹത്തരമായ ഗെയിമാണ് സച്ചിന് നടത്തിയത്.
സച്ചിനെ കുറിച്ചുള്ള വര്‍ണനകള്‍ക്കിടയില്‍ രണ്ടാമതായി ബഹുമാനിക്കുന്ന ലാറയെ കുറിച്ച് പറയാനും മഗ്രാത്ത് മടിച്ചില്ല.താന്‍ ബോള്‍ ചെയ്തിട്ട് ഏതെങ്കിലും ബാറ്റ്സ്മാന്റെ ഗതി നിയന്ത്രിക്കാന്‍ കഴിയാതെ പോയിട്ടുണ്ടെങ്കില്‍ അത് ബ്രയണ്‍ ലാറ മാത്രമാണ്.മികച്ച ബോളുകള്‍ നിരന്തരം എറിയുമ്പോള്‍ പറ്റിയ ബോളിനായി ക്ഷമയോടെ കാത്തിരിക്കുന്നയാളല്ല അദ്ദേഹം.ഏതും തന്റേതാക്കി മാറ്റുന്ന ബാറ്റിംഗ് മികവാണ് ലാറയുടെ കൈമുതല്‍.
മൂന്നാമതായി ബഹുമാനിക്കുന്ന ദ്രാവിഡിന്റെ സവിശേഷതയെ കുറിച്ചും ചുരുങ്ങിയ വാക്കുകളില്‍ പറയാന്‍ മറന്നില്ല.റിക്കി പോണ്ടിംഗ്,സ്റ്റീവ് വോ അങ്ങനെ അങ്ങേയറ്റം ബഹുമാനിക്കുന്ന ക്രിക്കറ്റിലെ അഞ്ച് ബാറ്റ്സ്മാന്മാരെ കുറിച്ച് മഗ്രാത്ത് പറഞ്ഞുനിര്‍ത്തി.
INDIANEWS24.COM Sports Desk