728-pixel-x-90-2-learn
728-pixel-x-90
<< >>

മക്കൾക്കായി തിരക്കുകൾ മാറ്റിവയ്ക്കണം: ദിലീപ്

മക്കൾക്കായി തിരക്കുകൾ മാറ്റിവയ്ക്കുന്നത് മാതാപിതാക്കളുടെ കടമയാണെന്ന് ദിലീപ്. അടുത്തിടെ ഒരു മാഗസീന് നൽകിയ അഭിമുഖത്തിലാണ് ദിലീപ് അഭിപ്രായം പറഞ്ഞത്. ദിലീപും മഞ്ജു വാര്യരും പിരിഞ്ഞു കഴിയുകയാണെന്നത് ഇന്ന് പരസ്യമായ രഹസ്യമാണ്. ഏക മകൾ മീനാക്ഷി ദിലീപിനൊപ്പമാണ് താമസം.

Dileep-Manju-Warrier-Newskeralaമഞ്ജു സുഹൃത്തുക്കൾക്കൊപ്പം കറങ്ങി നടക്കുകയും ഷൂട്ടിംഗ് നൃത്ത തിരക്കുകളുടെ ലോകത്തുമാണ്. എവിടെയും മകളെക്കുറിച്ച് പറയാൻ പോലും തയാറാകുന്നില്ല. ദിലീപ് അടുത്തിടെ വിദേശത്തു പോയപ്പോഴും ഗുരുവായൂരിൽ തുലാഭാരം നടത്തിയപ്പോഴും മകൾ കൂടെയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ദിലീപിന്റെ ഈ ഉത്തരം മഞ്ജുവിന് നേർക്കുള്ളതാണെന്ന് പാപ്പരാസികൾ പറയുന്നു. “നമ്മൾ ആഗ്രഹിച്ചിട്ടാണ് മക്കൾ നമ്മുടെ ജീവിതത്തിലേക്ക് വരുന്നത്. കുറച്ചു കഴിഞ്ഞാൽ അവർ സ്വന്തം പങ്കാളികളെ കണ്ടെത്തി പോകും. അതുവരയെ അവരെ സ്നേഹിക്കാൻ സമയം കിട്ടൂ. അതുകൊണ്ടുതന്നെ മക്കളെ ലാളിക്കാൻ കിട്ടുന്ന ഒരവസരവും പാഴാക്കരുത്.’ എന്നും ദിലീപ് പറഞ്ഞുവയ്ക്കുന്നു.

ASHA M INDIANEWS24

Leave a Reply