728-pixel-x-90-2-learn
728-pixel-x-90
<< >>

മക്കള്‍ തോന്നിയപോലെ വണ്ടിയോടിച്ചു; പണികിട്ടിയത് പിതാവിന്‌

ദുബായ്:പെട്ടെന്നൊരു ദിവസം ദുബായ് ട്രാഫിക് പോലീസ് തന്റെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കിയ കാരണം തിരക്കിയിറങ്ങിയപ്പോഴാണ് തന്റെ മക്കളാണ് പണി തന്നതെന്ന് അച്ഛന് മനസ്സിലായത്‌.അക്കാര്യം വ്യക്തമായി ബോധിപ്പിച്ചപ്പോള്‍ മക്കളെ സ്‌റ്റേഷനില്‍ ഹാജരാക്കാനും നടപടി പിന്‍വലിച്ച് അവരുടെ ലൈസന്‍സ് പകരം റദ്ദ് ചെയ്യാമെന്നുമായി അധികൃതര്‍.ഇതിന് പിതാവ് സമ്മതിച്ചില്ല.

മക്കളുടെ അശ്രദ്ധമായ വാഹനമോടിക്കലാണ് പിതാവിനെ ചതിച്ചത്.ലൈസന്‍സ് റദ്ദാക്കിയ നടപടി അന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത്‌ ഇയാളുടെ പേരിലുള്ള മൂന്ന് വാഹനങ്ങള്‍ക്ക് 36 ബ്ലാക്ക് പോയിന്റും നിരവധി പിഴകളും ചുമത്തിയെന്നാണ് അറിയുന്നത്‌.ഇതിനുശേഷമാണ് ഉടമയുടെ ലൈസന്‍സ് റദ്ദാക്കിയത്.

INDIANEWS24.COM Gulf Desk

Leave a Reply