728-pixel-x-90-2-learn
728-pixel-x-90
<< >>

മക്കള്‍ എവിടെയെന്നറിയാന്‍ യുഎഇയില്‍ പുതിയ സ്മാര്‍ട്ട്‌ ഫോണ്‍ ആപ്ലിക്കേഷന്‍

അബുദാബി: മക്കള്‍ എവിടെയാണ് ഉള്ളതെന്ന് അറിയാന്‍ മാതാപിതാക്കളെ സഹായിക്കുന്ന പുതിയ സ്മാര്‍ട്ട്‌ ഫോണ്‍ ആപ്ലിക്കേഷന്‍ യുഎഇയില്‍ നിലവില്‍ വന്നു. യുഎഇ ആഭ്യന്തരമന്ത്രാലയമാണ് ഇത് നടപ്പാക്കിയത്.

ഹിമായത്തി [hemayati] എന്നാണ് ആപ്ലിക്കേഷന്‍റെ പേര്. സ്വയരക്ഷ എന്നാണ് ഈ അറബിക് വാക്കിന്‍റെ അര്‍ത്ഥം. രക്ഷിതാക്കള്‍ക്ക് മാത്രമേ ഈ ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ പറ്റൂ. നാഷണല്‍ ഐഡി കാര്‍ഡ് നമ്പര്‍ ഉപയോഗിച്ചാണ് സൈന്‍ അപ് ചെയ്യുക. അതുകൊണ്ട് തന്നെ ഈ സംവിധാനം ദുരുപയോഗം ചെയ്യാന്‍ പറ്റില്ല. രക്ഷിതാവിന്‍റെ അപേക്ഷ അംഗീകരിക്കപ്പെട്ടാല്‍ കുട്ടികളുടെ സ്മാര്‍ട്ട്‌ഫോണില്‍ ഈ ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ്ചെയ്യണം. തങ്ങള്‍ എവിടെയാണ് ഉള്ളതെന്ന വിവരം വേണമെങ്കില്‍ രക്ഷിതാക്കള്‍ക്ക് മറച്ചുവെക്കാം. ഓരോ ആള്‍ക്കും വ്യത്യസ്ത പാസ് വേര്‍ഡ് ഉണ്ടാകും. ഓരോ ഫാമിലിയെയും ഓരോ യൂണിറ്റ് ആയാണ് ആപ്ലിക്കേഷന്‍ പരിഗണിക്കുക. അതുകൊണ്ടുതന്നെ ഒരു യൂണിറ്റിലെ വിവരങ്ങള്‍ അവര്‍ക്കല്ലാതെ മറ്റുള്ളവര്‍ക്ക് അറിയാന്‍ കഴിയില്ല. അപ്പിള്‍ സ്റ്റോറിലും ഗൂഗിള്‍ പ്ലേ സ്റ്റോറിലും ഈ ആപ്ലിക്കേഷന്‍ ലഭ്യമാണ്. അടിയന്തര സഹായ അറിയിപ്പും ആപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യമായി യുഎ ഇയെ മാറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് പുതിയ സംവിധാനമെന്ന് ആഭ്യന്തരമന്ത്രാലയത്തിന്‍റെ സെക്രട്ടറി ജനറല്‍ മേജര്‍ ജനറല്‍ നാസര്‍ ലെഖ്റെബാനി അല്‍ നുവൈമി പറഞ്ഞു,

സര്‍ക്കാരിന്‍റെ ഈ നീക്കത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. കൂട്ടുകാര്‍ക്കൊപ്പം കറങ്ങാന്‍ പോകുന്ന തന്‍റെ മകന്‍ എവിടെയാണ് ഉള്ളതെന്ന് അറിയാന്‍ കഴിയുക ഏറെ ആശ്വാസകരമാണെന്ന് ഈജിപ്റ്റുകാരിയായ ഒരു അമ്മ പ്രതികരിച്ചു. മകന്‍ വരുന്ന സ്കൂള്‍ ബസ് വൈകിയാലും ഇനി എനിക്ക് അറിയാന്‍ കഴിയും. ഏറെ സഹായകരമാണ് ഈ സംവിധാനം-അവര്‍ പറഞ്ഞു.

Leave a Reply