728-pixel-x-90-2-learn
728-pixel-x-90
<< >>

മക്കയിലെ ദുരന്തം:മരിച്ചവരില്‍ മലയാളി യുവതിയും

മക്ക:തീര്‍ത്ഥാടനത്തിനിടെ ഹറം പള്ളിയിലേക്കുള്ള പ്രദക്ഷിണ വഴിയില്‍ ക്രെയിനുകള്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ ഒരു മലയാളിയും.പാലക്കാട് കല്‍മണ്ഡപം മീന നഗര്‍ ഹൗസ് നമ്പര്‍ പത്തില്‍ മുഹമ്മദ് ഇസ്മയിലിന്റെ ഭാര്യ മൂമിന(33) ആണ് മരിച്ചത്.മൂമിന ഉള്‍പ്പെടെ രണ്ട് ഇന്ത്യക്കാരാണ് അപകടത്തില്‍ മരിച്ചിട്ടുള്ളത്.

വെള്ളിയാഴ്ച്ച വൈകീട്ട് അഞ്ച് മണിക്ക് ശേഷം ഉണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം നൂറ് കവിഞ്ഞതായാണ് വിവരം.പതിനഞ്ച് ഇന്ത്യക്കാര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റിട്ടുള്ളത്.ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതര്‍ സംഭവ സ്ഥലത്തുള്ളതായി വിദേശ കാര്യ വിക്താവ് വികാസ് സ്വരൂപ്പ് ട്വിറ്ററിലൂടെ അറിയിച്ചു.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലത്ത് ക്രെയിന്‍ പൊട്ടിവീണത് ഇന്നലെ മഗ്‌രിബ് നിസ്‌കാര നേരത്തായതാണ്‌ ദുരന്തത്തിന്റെ വ്യാപ്തി കൂടാനിടയാക്കിയത്.ഇക്കൊല്ലം ഹജ് നിര്‍വഹിക്കാനെത്തുമെന്നു കരുതുന്ന തദ്ദേശീയരും വിദേശികളുമായ 20 ലക്ഷത്തോളം തീര്‍ഥാടകരില്‍ ഏറിയ പങ്കും പുണ്യഭൂമിയിലെത്തിക്കഴിഞ്ഞു.കേരളത്തില്‍ നിന്നുള്ളവരടക്കം പകുതിയിലേറെ ഇന്ത്യന്‍ ഹാജിമാരും മക്കയിലെത്തി.

INDIANEWS24.COM Gulf Desk

Leave a Reply