മക്ക: യു എ ഇയിലെ തീര്‍ത്ഥാടന കേന്ദ്രമായ മക്കയിലും മദീനയിലും ഉള്ള പള്ളികളില്‍ ചിത്രീകരണം നടത്തുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി. ആളുകള്‍ കൂട്ടമായി നിന്ന് ഫോട്ടോ എടുക്കുന്നത് മറ്റ് തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത് കണക്കിലെടുത്താണ് നിരോധനം. ഹജ്ജ് ഔഖാഫ് ഭരണവിഭാഗമാണ് ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
ഉത്തരവ് പ്രാബല്യത്തിലായ ശേഷവും ഫോട്ടോയെടുക്കല്‍ വീഡിയോ ചിത്രീകരിക്കലും തുടര്‍ന്നാല്‍ ഫോണുകളും ക്യാമറകളും പിടിച്ചെടുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. എംബസികള്‍ക്കും ഹജ്ജ് ഉംറ സര്‍വീസ് കമ്പനികള്‍ക്കും ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.
INDIANEWS24.COM Gulf Desk