728-pixel-x-90-2-learn
728-pixel-x-90
<< >>

മകള്‍ ബോളിവുഡില്‍ അരങ്ങേറുന്നതായുള്ള വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് സച്ചിന്‍

മുംബയ്:സച്ചിന്റെ മകള്‍ സാറ ബോളിവുഡില്‍ അരങ്ങേറാന്‍ പോകുന്നതായുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതം.ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ ലോകത്തെ അറിയിച്ചത്.

സാറ ബോളിവുഡില്‍ അരങ്ങേറാന്‍ പോകുകയാണെന്ന വാര്‍ത്ത അചിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു.ഷാഹിദ് കപൂര്‍ നായകനാവുന്ന സിനിമയിലൂടെ ബോളിവുഡില്‍ സാറ അരങ്ങേറുന്നുവെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നത്.

‘സാറ ഇപ്പോള്‍ പഠനം ആസ്വദിക്കുകയാണ്. ഇത്തരം അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ എന്നെ ആകെ അലോസരപ്പെടുത്തുന്നു’സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു.പതിനേഴ് വയസുള്ള സാറ സച്ചിന്റേയും അഞ്ജലിയുടേയും മൂത്ത മകളാണ്.

INDIANEWS24.COM MUMBAI

Leave a Reply