ന്യൂയോര്‍ക്ക്: തന്റെ കണ്മുന്നില് വെച്ച് പതിനൊന്നുകാരിയായ മകളെ ബലാല്‍സംഗം ചെയ്യാന്‍ ആവശ്യപ്പെട്ട് അച്ഛന്റെ വക ഓണ്‍ലൈന്‍ പരസ്യം. അമേരിക്കയിലെ മിസൗറിയിലാണ് സംഭവം. പോലീസിന്റെ സമയോചിതമായ ഇടപെടല്‍ കാരണം കുട്ടി അപകടത്തില്‍ പെടാതെ രക്ഷപ്പെട്ടു.
മിസൗറിയിലെ ക്യുബ നഗരത്തില്‍ താമസിക്കുന്ന ആന്റണി ബ്രിങ്ക്മാന്‍ എന്ന മുപ്പത്തിരണ്ടുകാരനാണ് മകളെ ബലാല്‍സംഗം ചെയ്യാന്‍ ആളെ ആവശ്യപെട്ട് ഇന്റര്‍നെറ്റില്‍ പരസ്യം നല്‍കിയത്. പരസ്യം പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. പോലീസ് ഉദ്യോഗസ്ഥരില്‍ ഒരാള്‍, ആവശ്യക്കാരനെന്ന വ്യാജേന ബ്രിങ്ക്മാന്‍ മറുപടി അയച്ചു. പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ ബ്രിങ്ക്മാന്‍ അയച്ചുകൊടുക്കുകയും ചെയ്തു.
തുടര്‍ന്ന് , പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞ സ്ഥലത്ത് പെണ്‍കുട്ടിയുമായി എത്തിയ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ബ്രിങ്ക്മാന്‍ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.