തിരുവനന്തപുരം: പ്രശസ്ത സംവിധായകന് ലെനിന് രാജേന്ദ്രന് അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്ന് ചെന്നെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ചലച്ചിത്ര വികസന കോര്പ്പറേഷന് ചെയര്‍മാനായി പ്രവര്‍ത്തിക്കുകയായിരുന്നു.ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് വേനല്‍.കയ്യൂര്‍ സമരചരിത്രത്തിലെ പോരാളികളുടെ കഥ പറഞ്ഞ മീനമാസത്തിലെ സൂര്യന് കേരളത്തില്‍ ഏറെ ശ്രദ്ധേയമായ ചിത്രമാണ്.പിന്നീട് എം.മുകുന്ദന്റെ നോവലിനെ ആസ്പദമാക്കി ചെയ്ത ദൈവത്തിന്റെ വികൃതികള്‍,കുലം എന്നീ ചിത്രത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടി, മഴ,അന്യര്‍ എന്ന ചിത്രങ്ങളും ശ്രദ്ധനേടിയിരുന്നു.രാജാരവിവര്‍മ്മയുടെ ജീവിതത്തെ ആസ്പദമാക്കി സംവിധാനം ചെയ്ത മകരമഞ്ഞ് എന്ന ചിത്രത്തില്‍ പ്രശസ്ത കാമറാമാനായ സന്തോഷ്ശിവനാണ് അഭിനയിച്ചത്.സ്വാതിതിരുനാളിന്റെ ജീവിതത്തെ ആസ്പദമാക്കി സംവിധാനം ചെയ്ത ചിത്രം ഏറെ നിരൂപക ശ്രദ്ധ നേടിയിരുന്നു.
തിരുവനന്തപുരത്തെ ഊരൂട്ടമ്പലത്താണ് ജനനം.ഭാര്യ ഡോ.രമണി. പാര്‍വ്വതി,ഗൗതമന് എന്നിവര്‍ മക്കളാണ്.