728-pixel-x-90-2-learn
728-pixel-x-90
<< >>

മംമ്താ മോഹൻദാസ് വീണ്ടും വെള്ളിത്തിരയിലേക്ക് !

സിനിമയിൽ ചെറിയൊരു ഇടവേളയെടുത്ത നടി മംമ്താ മോഹൻദാസ് അഭിനയത്തിലേക്ക് തിരിച്ചുവരുന്നു. കാൻസർ രോഗത്തിൽ നിന്ന് മുക്തി നേടി വീണ്ടും സിനിമയിൽ സജീവമായ മംമ്ത സിദ്ധിഖിന്റെ ലേഡീസ് ആൻഡ് ജെന്റിൽമാനിൽ അഭിനയിക്കുമ്പോഴാണ് വീണ്ടും രോഗമെത്തിയ വിവരമറിഞ്ഞത്. പടം തീർന്നയുടൻ ചികിത്സയ്ക്കായി പോയ മംമ്ത അനിൽ ബാബുവിലെ ബാബുവിന്റെ പുതിയ ചിത്രമായ റ്റു നോറ വിത്ത് ലവിലാണ് അഭിനയിക്കുന്നത്.

ലേഡീസ് ആൻഡ് ജെന്റിൽമെൻ, പൈസ പൈസ, മുസാഫിര്‍ എന്നീ ചിത്രങ്ങളാണ് 2013ൽ മംമ്തയുടേതായി പുറത്തിറങ്ങിയത്. പ്രവാസി എഴുത്തുകാരനായ മുഹമ്മദ് വടകരയുടെ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് ജി.എസ്. അനിലാണ്. കനിഹ, ക്രിഷ് ജെ. സത്താർ, ശേഖർ മേനോൻ, മിത്ര കുര്യൻ തുടങ്ങിയവർ അഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ മാസം 20ന് ആരംഭിക്കും.

ASH INDIANEWS24

Leave a Reply