728-pixel-x-90-2-learn
728-pixel-x-90
<< >>

മംഗള്‍യാന്‍ വിജയകരമാക്കിയവര്‍ക്ക്‌ സംസ്ഥാന സെക്രട്ടറിയേറ്റില്‍ സ്വീകരണം നല്‍കി

തിരുവനന്തപുരം:ഇന്ത്യയുടെ ചൊവ്വ പര്യവേക്ഷണ പേടക(മംഗള്‍യാന്‍) ദൗത്ത്യം വിജയകരമാക്കുന്നതിന് നിര്‍ണ്ണായക പങ്കുവഹിച്ച ശാസ്ത്രജ്ഞ സംഘത്തിന് കേരള സെക്രട്ടേറിയറ്റില്‍ സ്വീകരണം നല്‍കി.ചൊവ്വാഴ്ച്ച സെക്രട്ടറിയേറ്റ് ഹാളിലെത്തിയ ശാസ്ത്രജ്ഞരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് വരവേറ്റത്.

ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ ഡോ.കെ രാധാകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇവിടെയെത്തി.മംഗള്‍യാന്റെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഇന്ത്യന്‍ ശാസ്ത്ര സമൂഹത്തിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ സെക്രട്ടറിയേറ്റിലെ സ്വീകരണത്തിനെത്തിയിരുന്നു.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കൊപ്പം ധനകാര്യമന്ത്രി കെ എം മാണി,എക്‌സൈസ് മന്ത്രി കെ ബാബു,വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ്,ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍,ടൂറിസം മന്ത്രി എ പി അനില്‍ കുമാര്‍,പൊതു വിതരണ മന്ത്രി അനൂപ് ജേക്കബ് തുടങ്ങിയവര്‍ സ്വീകരണ സംഘത്തിലുണ്ടായിരുന്നു.

INDIANEWS24.COM TVPM

Leave a Reply