728-pixel-x-90-2-learn
728-pixel-x-90
<< >>

മംഗള്‍യാന്‍ വിജയംകുറിച്ചിട്ട് ഒരുമാസം; ആഘോപൂര്‍വ്വം ഡൂഡില്‍

ന്യൂയോര്‍ക്ക്:ഇന്ത്യയുടെ ചൊവ്വ പര്യവേക്ഷണ പേടകം മംഗള്‍യാന്‍ വിക്ഷേപണം സമ്പൂര്‍ണ വിജയം കുറിച്ചിട്ട്‌ വെള്ളിയാഴ്ച്ച ഒരു മാസം തികയുന്നു.വാര്‍ത്തകള്‍ നിരവധി കൊണ്ടാടുന്ന ഇന്ത്യക്കാരെ ഇക്കാര്യം ഓര്‍മ്മിപ്പിച്ചതാകട്ടെ ലോകത്തെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് സെര്‍ച്ച് എഞ്ചിനായ ഗുഗിള്‍.

ഈ അമേരിക്കന്‍ കമ്പനി തങ്ങളുടെ ഡൂഡിലിലൂടെയാണ് മംഗള്‍യാന്‍ വിജയം ഒരുമാസം തികച്ചതിന്റെ ആഘോഷം തകൃതിയാക്കിയിരിക്കുന്നത്.സാധാരണയായി ഡൂഡിലില്‍ എന്നും പ്രത്യക്ഷപ്പെടാറുള്ളത് പ്രമുഖ സംഭവങ്ങളുടെയും വ്യക്തികളുടെയും വാര്‍ഷികദിനങ്ങളിലാണ്.എന്നാല്‍ മംഗള്‍യാന്റെ കാര്യത്തില്‍ ഈ പതിവ് ഗുഗിള്‍ മാറ്റിവച്ചു. ഒരു മാസമായപ്പോഴേക്കും ആഘോഷപൂര്‍വ്വം ഡൂഡിലില്‍ പ്രത്യക്ഷപ്പെട്ടു.

ചൊവ്വയിലേക്ക് പര്യവേക്ഷണം നടത്തി ആദ്യ ശ്രമത്തില്‍ തന്നെ വിജയം കൈവരിക്കാനായി എന്നതിന്റെ അപൂര്‍വ്വ നേട്ടം കൊയ്തുകൊണ്ടാണ് കഴിഞ്ഞ മാസം 24 ന് മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിച്ചത്.ഇന്ത്യന്‍ ശാസ്ത്ര സമൂഹത്തെ ലോകം മുഴുവന്‍ പ്രശംസകൊണ്ട് പൊതിഞ്ഞപ്പോള്‍ അമേരിക്കന്‍ പത്രമായ ന്യൂയോര്‍ക്ക് ടൈംസ് മംഗള്‍യാന്‍ വിക്ഷേപണത്തെ പറ്റി വരച്ച കാര്‍ട്ടൂണ്‍ വിവാദമായിരുന്നു.ഇന്ത്യയെ അധിക്ഷേപിക്കുന്ന കാര്‍ട്ടൂണ്‍ എന്ന് പ്രചാരം വന്നതോടെ ന്യൂയോര്‍ക്ക് ടൈംസ് ക്ഷമാപണവും നടത്തി.ചിലവ് കുറഞ്ഞ രീതിയില്‍ ഇന്ത്യക്കാര്‍ക്ക് ഈ അപൂര്‍വ്വ നേട്ടം കൈവരിക്കാനായതാണ് കാര്‍ട്ടൂണിലൂടെ ഉദ്ദേശിച്ചത് അല്ലാതെ അധിക്ഷേപമായിരുന്നില്ലെന്ന് വിശദീകരിക്കുകയും ചെയ്തിരുന്നു.

INTERNATIONAL DESK

Leave a Reply