728-pixel-x-90-2-learn
728-pixel-x-90
<< >>

മംഗള്‍യാന്‍ കാര്‍ട്ടൂണ്‍: ന്യൂയോര്‍ക്ക് ടൈംസ് ക്ഷമാപണം നടത്തി

ന്യൂയോര്‍ക്ക്:ഇന്ത്യയുടെ ചൊവ്വ പര്യവേക്ഷണ പേടകമായ മംഗള്‍യാനെപറ്റി കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതില്‍ ദ ന്യൂയോര്‍ക്ക് ടൈംസ് പത്രം ക്ഷമാപണം നടത്തി.പത്രത്തിന്റെ ഫേസ്ബൂക്ക് പേജിലൂടെയാണ് ക്ഷമ ചോദിച്ചിരിക്കുന്നത്.സിംഗപ്പൂരുകാരനായ കാര്‍ട്ടൂണിസ്റ്റ് വരച്ച ചിത്രത്തിലൂടെ സമ്പന്നര്‍ക്കുമാത്രമല്ല ഇത്തരം നേട്ടം കൈവരിക്കാന്‍ കഴിയുകയെന്നതായിരുന്നു ഉദ്ദേശിച്ചതെന്നും മറിച്ച് ഇന്ത്യയെ അപമാനിക്കലായിരുന്നില്ല ലക്ഷ്യമെന്നും പത്രം വിശദീകരിച്ചു.

ഏതെങ്കിലും വായനക്കാരനെ ഇത് വേദനിപ്പിച്ചെങ്കില്‍ ഞങ്ങള്‍ മാപ്പ് ചോദിക്കുന്നു.ഇന്ത്യയിലെ സര്‍ക്കാറിനെയും ജനങ്ങളെയും അപമാനിക്കാനല്ല ശ്രമിച്ചത്.വായനക്കാര്‍ അവരുടെ പ്രതികരണം പങ്കുവെച്ചു. അത് ഞങ്ങള്‍ സ്വീകരിക്കുന്നു.ന്യൂയോര്‍ക്ക് ടൈംസിന്റെ എഡിറ്റോറിയല്‍ പേജ് എഡിറ്റര്‍ വ്യക്തമാക്കി.

മംഗള്‍യാനെ പരാമര്‍ശിച്ചുകൊണ്ട് അമേരിക്കന്‍ പത്രമായ ന്യൂയോര്‍ക്ക് ടൈംസ് എഡിറ്റോറിയല്‍ പേജില്‍ വന്ന കാര്‍ട്ടൂണ്‍ വിവാദമായിരുന്നു.ഇന്ത്യയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള കാര്‍ട്ടൂണിനെതിരെ ശക്തമായ പ്രതിഷേധവും ഉയര്‍ന്നിരുന്നു.നിരവധി പേര്‍ ന്യൂയോര്‍ക്ക് ടൈംസിന്റെ ഫേസ്ബുക്ക് പേജില്‍ തങ്ങളുടെ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു.

INDIANEWS24 NEWYORK

Leave a Reply