jio 800x100
jio 800x100
728-pixel-x-90
<< >>

മംഗള്‍യാന്‍ അയച്ച ചിത്രത്തില്‍ ചൊവ്വയില്‍ പൊടിപടലങ്ങള്‍ പാറുന്ന ദൃശ്യം

ബംഗളുരു:ഇന്ത്യയുടെ ചൊവ്വ പര്യവേക്ഷണ പേടക(എം ഒ എം)മായ മംഗള്‍യാന്‍ പകര്‍ത്തിയ ഏറ്റവും പുതിയ ചിത്രത്തില്‍ ചൊവ്വയുടെ ഉത്തരാര്‍ധ ഗോളത്തില്‍ കാറ്റില്‍ പൊടിപടലങ്ങള്‍ പാറിപറക്കുന്ന ദൃശ്യം. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന(ഐ എസ് ആര്‍ ഒ) ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ചുവന്ന ഗ്രഹത്തിന്റെ ഏറ്റവുംപുതിയ ചിത്രങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്‌.

ചൊവ്വയുടെ ഉപരിതലത്തില്‍ നിന്നും 74,500 കിലോമീറ്റര്‍ മാത്രം അകലെ നിന്നും മംഗള്‍യാന്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇതെന്ന് ഐ എസ് ആര്‍ ഒ അറിയിച്ചു.കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് മംഗള്‍യാന്‍ പകര്‍ത്തിയ ആദ്യ ദൃശ്യം ലഭ്യമായത്.24നായിരുന്നു പര്യവേക്ഷണം വിജയകരമായി പൂര്‍ത്തിയായി എം ഒ എം ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയത്.

INDIANEWS24.COM BENGALURU

Leave a Reply