728-pixel-x-90-2-learn
728-pixel-x-90
<< >>

മംഗളം വാരിക ഫോട്ടോഗ്രാഫറും നോവലിസ്റ്റുമായിരുന്ന എസ്.ഹരിശങ്കര്‍ അന്തരിച്ചു.

കോട്ടയം: മംഗളം വാരിക ഫോട്ടോഗ്രാഫറും നോവലിസ്റ്റുമായിരുന്ന എസ്.ഹരിശങ്കര്‍ (48) അന്തരിച്ചു. രണ്ടു ദിവസം മുമ്പ് തലയില്‍ രക്തസ്രാവത്തെ തുടര്‍ന്ന് കോട്ടയത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെ ആരോഗ്യ സ്ഥിതി വഷളാകുകയും മരണമടയുകയുമായിരുന്നു. മൃതദേഹം മെഡിക്കല്‍ സെന്റര്‍ മോര്‍ച്ചറിയിലാണ്. നാളെ രാവിലെ 10ന് കോട്ടയം പ്രസ് ക്ലബ്ബിനു മുന്നില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് പരുത്തുംപാറയിലെ വീട്ടിലേക്ക് കൊണ്ടു പോകും. സംസ്‌കാരം നാളെ ഉച്ചക്കഴിഞ്ഞ് 3 ന് കോട്ടയം ‘മുട്ടമ്പലം ( കളക്ട്രേറ്റിന് സമീപം) മുന്‍സിപ്പല്‍ ശ്മശാനത്തില്‍ നടക്കും

Leave a Reply