തിരുവനന്തപുരം: ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയുടെ ഉദ്ഘാടനം തിരുവനന്തപുരത്ത് സോണിയ ഗാന്ധി നിര്‍വഹിച്ചു.ക്ഷേമപദ്ധതികള്‍ നടപ്പാക്കുന്നതിന് യു പി എ സര്‍ക്കാര്‍ കേരളത്തിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി പറഞ്ഞു.
കേരളം നടപ്പാക്കുന്ന ഭൂരഹിതരില്ലാത്ത കേരളം പദ്ധതി മറ്റുസംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് അവര്‍ പറഞ്ഞു. കേരളത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ യു പി എ സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുമെന്ന് അവര്‍ പറഞ്ഞു.
ഇന്ത്യ ന്യൂസ് ടി വി എം