728-pixel-x-90-2-learn
728-pixel-x-90
<< >>

ഭൂവനേശ്വര്‍ കുമാര്‍ ഐ സി സി യുടെ ജനപ്രിയ ക്രിക്കറ്റര്‍

ദുബായ്:രാജ്യാന്തര ക്രിക്കറ്റ് കൌണ്‍സിലി(ഐ സി സി)ന്റെ ഈ വര്‍ഷത്തെ ജനപ്രിയ അവാര്‍ഡ്‌ ഇന്ത്യന്‍ ഫാസ്റ്റ്ബോളര്‍ ഭുവനേശ്വര്‍ കുമാറിന്.ഈ നേട്ടം കൈവരിക്കുന്ന ലോകത്തെ നാലാമത്തെ ക്രിക്കറ്റ് താരമാണ് ഭൂവനേശ്വര്‍.

2010 മുതലാണ് ഐ സി സി ജനപ്രിയ ക്രിക്കറ്റര്‍ക്കുള്ള അവാര്‍ഡ് ഏര്‍പ്പെടുത്തി തുടങ്ങിയത്.ആദ്യ ജനപ്രിയ അവാര്‍ഡ് നേടിയത് ഇതിഹാസ താരം സച്ചിന്‍ തെണ്ടുല്‍ക്കറാണ്.തുടര്‍ന്നുള്ള രണ്ട് വര്‍ഷങ്ങളില്‍ മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ കുമാര്‍ സങ്കക്കാര അവാര്‍ഡ് നേടി.ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണിയാണ് കഴിഞ്ഞ വര്‍ഷത്തെ ജനപ്രയ ക്രിക്കറ്റര്‍.

INDIANEWS24.COM SPORTS DESK

Leave a Reply