728-pixel-x-90-2-learn
728-pixel-x-90
<< >>

ഭൂമി 6 ദിവസം ഇരുട്ടിലാകുമെന്ന വാര്‍ത്ത‍ വ്യാജം

 

ന്യൂയോര്‍ക്ക്‌: ഡിസംബറില്‍ ഭൂമി 6 ദിവസം ഇരുട്ടിലാകുമെന്ന്‍ സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിക്കുന്ന വാര്‍ത്ത‍ വ്യാജം. അമേരിക്കന്‍ ബഹിരാകാശ നിരീക്ഷണസ്ഥാപനമായ നാസ ഇക്കാര്യം സ്ഥിരീകരിച്ചു എന്ന മട്ടിലാണ്‌ വാര്‍ത്ത‍. എന്നാല്‍, ഇത്തരം ഒരു മുന്നറിയിപ്പും നല്‍കിയിട്ടില്ലെന്ന് നാസ വ്യക്തമാക്കി.

Huslers.com എന്ന വെബ്സൈറ്റാണ് വാര്‍ത്തയുടെ ഉറവിടം. നിരവധി വ്യാജവാര്‍ത്തകള്‍ മുമ്പും ഈ സൈറ്റ് പ്രച്ചരിപ്പിച്ചിട്ടുണ്ട്.ഡിസംബര്‍ 16 മുതല്‍ 22 വരെയുള്ള ദിവസങ്ങളില്‍ സോളാര്‍ സ്റ്റോമിനെത്തുടര്‍ന്ന് പൊടിപടലങ്ങള്‍ സൂര്യനെ മറയ്ക്കുന്നത് കാരണം ഭൂമിയില്‍ സൂര്യപ്രകാശം ലഭിക്കില്ലെന്നാണ് വാര്‍ത്തയുടെ കാതല്‍. ഇക്കാര്യം നാസ തലവന്‍ ചാള്‍സ് ബോള്‍ഡെന്‍ സ്ഥിരീകരിച്ചതായും എല്ലാവരോടും ശാന്തരായിരിക്കാന്‍ അദ്ദേഹം അഭ്യര്‍ഥിച്ചതായും വാര്‍ത്തയില്‍ പറയുന്നു. നാസയിലെ മറ്റൊരു ശാസ്ത്രഞ്ജന്‍ ഏള്‍ കോഡോയിയെയും വാര്‍ത്തയില്‍ ഉദ്ധരിക്കുന്നുണ്ട്.

സൂര്യന്‍റെ കാന്തികവലയത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങളുടെ ഫലമായാണ്‌ സോളാര്‍ സ്റ്റോം ഉണ്ടാകുന്നത്. എന്നാല്‍ ഇവ ഭൂമിയില്‍ ഉണ്ടാകുന്ന കാറ്റുകള്‍ പോലെ പൊടിപടലങ്ങള്‍ സൃഷ്ടിക്കില്ല.

Leave a Reply