728-pixel-x-90-2-learn
728-pixel-x-90
<< >>

ഭൂമിനിയമ ഭേദഗതി സര്‍ക്കാര്‍ പിന്‍വലിച്ചു

തിരുവനന്തപുരം:ഭരണ പക്ഷത്തു നിന്നും പ്രതിപക്ഷത്തു നിന്നും ഉയര്‍ന്ന ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ഭൂമി ചട്ട ഭേദഗതി സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചു.പത്ത് വര്‍ഷം മുമ്പ് വരെ നടന്ന മലയോര കൈയേറ്റങ്ങള്‍ക്ക് വരെ സാധുത നല്‍കുന്ന തരത്തില്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനമാണ് പിന്‍വലിച്ചത്.

റെവന്യൂ മന്ത്രി അടൂര്‍ പ്രകാശ് വാര്‍ത്താ സമ്മേളനം നടത്തിയാണ് ഭേദഗതി റദ്ദാക്കുന്ന കാര്യം തീരുമാനിച്ചത്.2005 ജൂണ്‍ ഒന്നു വരെയുള്ള മലയോരത്തെ കയ്യേറ്റങ്ങള്‍ക്കു സാധുത നല്‍കുന്നതായിരുന്നു വിജ്ഞാപനം.നാല് ഏക്കര്‍ വരെ ഭൂമി പതിച്ചു നല്‍കുമെന്നും സര്‍ക്കാര്‍ ഉത്തരവിലുണ്ടായിരുന്നു.

റവന്യൂ വകുപ്പിന്റെ ഭേദഗതി ഉത്തരവിനെതിരെ കോണ്‍ഗ്രസ് എംഎല്‍എമാരും കൂട്ടത്തോടെ പരസ്യമായി രംഗത്തെത്തി.കയ്യേറ്റക്കാരെ സഹായിക്കുന്നതാണ് ഭേദഗതിയെന്ന് വി ഡി സതീശന്‍ വിമര്‍ശിച്ചു.ഇതേക്കുറിച്ച് പാര്‍ട്ടിതല അന്വേഷണം വേണമെന്നു ടി.എന്‍. പ്രതാപന്‍ ആവശ്യപ്പെട്ടു.

INDIANEWS24.COM T V P M

Leave a Reply