728-pixel-x-90-2-learn
728-pixel-x-90
<< >>

ഭൂമിതട്ടിപ്പ് കേസ് പ്രതികള്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് സി ബി ഐ

തിരുവനന്തപുരം:കളമശ്ശേരി ഭൂമിതട്ടിപ്പുകേസിലെ പ്രതികള്‍ അന്വേണവുമായി സഹകരിക്കുന്നില്ലെന്ന് സി ബി ഐ.മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീം രാജ്, ഇടനിലക്കാരന്‍ സി.കെ. ജയറാം, ബന്ധുക്കളായ സി.എച്ച്. അബ്ദുല്‍ മജീദ്, നിസാര്‍ അഹമ്മദ്, അബ്ദുല്‍ അഷ്‌റഫ് എന്നിങ്ങനെ അഞ്ചുപേരാണ് അന്വേഷണവുമായി സഹകരിക്കാത്തത്.പ്രതികള്‍ കേസ് അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നതായും ഇവര്‍ക്ക് ജാമ്യം പരിഗണിക്കുന്ന കോടിതക്ക് മുമ്പാകെ സി ബി ഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.പ്രതികള്‍ കേസ് അട്ടിമറിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും അവര്‍ നുണപരിശോധനയ്ക്കും തയാറാകുന്നില്ലെന്നും അറിയിച്ചുകൊണ്ട് ജാമ്യാപേക്ഷയെ എതിര്‍ത്ത് സിബിഐ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.

ഭൂമിതട്ടിപ്പിലെ ഉന്നതരുടെയും റവന്യുവിലെ ഉദ്യോഗസ്ഥരുടെ പങ്കിനെയും കുറിച്ച് വെളിപ്പെടുത്താന്‍ തയാറാകുന്നില്ല.ഒരു കാരണവശാലും ജാമ്യം നല്‍കരുത്.സി ബി ഐ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.ചൊവ്വാഴ്ച്ചയാണ് പ്രിതകളുടെ ജാമ്യാപേക്ഷയില്‍ കോടതി വിധി പറയുക.

ഇതിനിടെ തിങ്കളാഴ്ച്ച കേസ് പരിഗണിക്കുന്നതിനിടെ മാധ്യമങ്ങളെ കോടതിയില്‍നിന്ന് പുറത്താക്കിയത് ഗുരുതരവിഷയമായി.ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് അംബികയാണ് നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്ന് നിര്‍ദേശം നല്‍കി തുറന്ന കോടതിയില്‍നിന്ന് മാധ്യമപ്രവര്‍ത്തകരെ പുറത്താക്കിയത്.

ഇതിനിടെ തിങ്കളാഴ്ച്ച കേസ് പരിഗണിക്കുന്നതിനിടെ മാധ്യമങ്ങളെ കോടതിയില്‍നിന്ന് പുറത്താക്കിയത് ഗുരുതരവിഷയമായി.ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് അംബികയാണ് നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്ന് നിര്‍ദേശം നല്‍കി തുറന്ന കോടതിയില്‍നിന്ന് മാധ്യമപ്രവര്‍ത്തകരെ പുറത്താക്കിയത്.ഇതേ തുടര്‍ന്ന് മാധ്യമങ്ങളെ പുറത്താക്കാന്‍ പാടുള്ളതല്ലെന്ന് ഹൈക്കോടതി പറഞ്ഞു.

കീഴ്‌കോടതി നടപടികള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതില്‍ മാധ്യമങ്ങള്‍ക്ക് വിലക്കില്ല.രഹസ്യ വിചാരണ നടക്കുന്ന കോടതികളില്‍ മാത്രമാണ് മാധ്യമങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ പാടില്ലാത്തതെന്ന് ഹൈക്കോടതി വ്യക്തമാക്കി.നിര്‍ദേശം മജിസ്‌ട്രേറ്റിനെ അറിയിക്കണമെന്നും നടപടി ആവര്‍ത്തിക്കരുതെന്നും ഹൈക്കോടതി അറിയിച്ചു.രജിസ്ട്രാര്‍ ജനറലിന് ഹൈക്കോടതി ജഡ്ജി കെ ടി ശങ്കരനാണ് നിര്‍ദേശം നല്‍കിയത്.

INDIANEWS24.COM T V P M

Leave a Reply