728-pixel-x-90-2-learn
728-pixel-x-90
<< >>

ഭൂമിക്കരികിലൂടെ വെള്ളിയാഴ്ച്ച ഛിന്നഗ്രഹം കടന്നുപോകും

ലണ്ടന്‍:വെള്ളിയാഴ്ച്ച ഭൂമിക്ക് അരികിലൂടെ ഒരു ഛിന്നഗ്രഹം കടന്നുപോകും.മണിക്കൂറില്‍ 37,000 കിലോമീറ്റര്‍ വേഗത്തില്‍ പായുന്ന ഛിന്നഗ്രഹത്തിന് ഒരു കിലോമീറ്റര്‍ വീതിയുണ്ടാകും.ഭൂമിയില്‍ നിന്നു 44.8 ലക്ഷം കിലോമീറ്റര്‍ അകലെക്കൂടി ഇത് കടന്നുപോകുന്നത് ചെറിയ ദൂരമായാണ് ബഹിരാകാശ ഗവേഷകര്‍ കണക്കാക്കുന്നത്.

ഈ ഛിന്നഗ്രഹം ഭൂമിയില്‍ ഇടിച്ചാല്‍ ഏരദേശം 1500 കോടി ടണ്‍ ടിഎന്‍ടി ഉപയോഗിച്ചു നടത്തുന്ന സ്‌ഫോടനത്തിനു സമമായ നാശമാണുണ്ടാവുകയെന്നു കണക്കാക്കിയിട്ടുള്ളത്.ഒരു രാജ്യം തന്നെ ഇല്ലാതാകുന്ന തരത്തിലുള്ള അപകടമായിരിക്കും കൂട്ടയിടിയിലൂടെ ഉണ്ടാകുക.ജീവനു ഭീഷണിയാകുന്ന വിധത്തില്‍ ഭൂമിയുടെ കാലാവസ്ഥയും അതോടെ മാറിമറിയാനും സാധ്യതയുണ്ടെന്നാണ് കണക്കാക്കുന്നത്.

വെള്ളിയാഴ്ച്ച എത്തുന്ന ഛിന്നഗ്രഹം ഭൂമിയില്‍ ഇടിക്കാതെ കടന്നുപോകുമെന്നു യുഎസ് ബഹിരാകാശ ഗവേഷണ സ്ഥാപനമായ നാസ കണ്ടെത്തിയിട്ടുണ്ട്.കഴിഞ്ഞവര്‍ഷം ഒടുവിലാണ് ഈ ഛിന്നഗ്രഹത്തെ കണ്ടെത്തിയത്.അതിനുശേഷം ശാസ്ത്രജ്ഞര്‍ ഇതിനെ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.അയ്യായിരം വര്‍ഷത്തിലൊരിക്കല്‍ ഭൂമിക്കരികിലൂടെ ഇതുപോലെ ഛിന്നഗ്രഹങ്ങള്‍ കടന്നുപോകാറുണ്ടെന്നു ശാസ്ത്രജ്ഞര്‍ പറയുന്നു.

INDIANEWS24 LONDON

Leave a Reply