728-pixel-x-90-2-learn
728-pixel-x-90
<< >>

ഭൂചലനമല്ല കേരളത്തില്‍ അനുഭവപ്പെട്ടത് പ്രകമ്പനം

തിരുവനന്തപുരം:ഉത്തരേന്ത്യയിലും നേപ്പാളിലും ശനിയാഴ്ച്ച രാവിലെ ഭൂചലനമുണ്ടായതിനെ തുടര്‍ന്ന് കേരളത്തില്‍ അനുഭവപ്പെട്ടത് പ്രകമ്പനം മാത്രമെന്ന് ദുരന്തനിവാരണ അതോറിറ്റി.ഇടുക്കിയിലും പത്തനംതിട്ടയിലും റിക്ടര്‍ സ്‌കെയിലില്‍ രേഖപ്പെടുത്തി.

അടിത്തട്ടില്‍ കൂടുതല്‍ ചെളിയുള്ള പ്രദേശങ്ങളിലെ ഉയര്‍ന്ന കെട്ടിടങ്ങളിലായണ് നേരിയ തോതില്‍ ചലന സമാനമായ അനുഭവമുണ്ടായത്.എറണാകുളത്തെ ഷണ്‍മുഖം റോഡിലും കൊടുങ്ങല്ലൂരിലെ ചില സ്ഥലങ്ങളിലുമാണ് പ്രകമ്പനം അനുഭവപ്പെട്ടത്.കേരളത്തില്‍ കൊച്ചിയില്‍ നിന്നും കൊടുങ്ങല്ലൂരില്‍ നിന്നും റിപ്പോര്‍ട്ട് ലഭിച്ചതായി ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

INDIANEWS24.COM TVPM

Leave a Reply