728-pixel-x-90-2-learn
728-pixel-x-90
<< >>

ഭൂചലനം കാരണം സോളാര്‍ കേസ് സിറ്റിങ് നിര്‍ത്തിവച്ചു

കൊച്ചി:ഉത്തരേന്ത്യയിലും നേപ്പാളിലും ഉണ്ടായ ശക്തമായ ഭൂചലനത്തിന്റെ പ്രകമ്പനങ്ങള്‍ കൊച്ചിയിലും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സോളാര്‍ കമ്മിഷന്‍ സിറ്റിങ്ങ് നിര്‍ത്തിവച്ചു.കമ്മിഷന് മുമ്പാകെ സി പി ഐ കേന്ദ്ര കമ്മറ്റിയംഗം പന്ന്യന്‍ രവീന്ദ്രന്‍ മൊഴികൊടുക്കാനെത്തുന്നതിനിടെയാണ് കമ്മിഷന്‍ ഓഫീസ് സ്ഥിതി ചെയ്യുന്ന ഹൗസിങ് ബോര്‍ഡ് കെട്ടിടത്തിന് നേരിയ അനക്കം സംഭവിച്ചത്.

സംഭവത്തെ തുടര്‍ന്ന കെട്ടിടത്തിലുണ്ടായിരുന്നു മുഴുവന്‍ പേരും ഉടനെ പുറത്തിറങ്ങി.പന്ന്യന്റെ മൊഴിയുടെ ഒരു ഭാഗം രേഖപ്പെടുത്തിയശേഷമാണ് ഇന്നത്തെ സിറ്റിങ് അവസാനിപ്പിച്ചത്.കേസുമായി ബന്ധപ്പെട്ട ചില രേഖകളും അദ്ദേഹം കമ്മിഷനു കൈമാറി.

സോളര്‍ കമ്മിഷനില്‍ മൊഴി കൊടുക്കുന്നതിനിടെയുണ്ടായ ഭൂകമ്പം വരാനിരിക്കുന്ന രാഷ്ട്രീയ ഭൂകമ്പത്തിന്റെ സൂചനയാകാമെന്നു പുറത്തിറങ്ങിയ പന്ന്യന്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.മുഖ്യമന്ത്രിയെയും അഡ്വ. ഫെനി ബാലകൃഷ്ണനെയും വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ട പന്ന്യന്‍ രവീന്ദ്രന്‍ മുഖ്യമന്ത്രിയുടെ ഓഫിസിലെ സിസിടിവി ഫൊറന്‍സിക് പരിശോധനയ്ക്കു വിധേയമാക്കണമെന്നും ആവശ്യപ്പെട്ടു.

INDIANEWS24.COM KOCHI

Leave a Reply