728-pixel-x-90-2-learn
728-pixel-x-90
<< >>

ഭൂകമ്പം:കാണാതായ മലയാളി ഡോക്ടര്‍മാര്‍ മരിച്ചു

കാഠ്മണ്ഡു: ശനിയാഴ്ച രാവിലെ നേപ്പാളിലുണ്ടായ ഭൂകമ്പത്തെ തുടര്‍ന്ന് കാണാതായ രണ്ട് മലയാളി ഡോക്ടര്‍മാരും മരിച്ചു.കണ്ണൂര്‍ കേളകം സ്വദേശി ദീപക് തോമസ്(27),കാസര്‍കോട് സ്വദേശി എ എസ് ഇര്‍ഷാദ് (28) എന്നിവരാണ് മരിച്ചത്.

ഭൂകമ്പത്തെ തുടര്‍ന്ന് തകര്‍ന്ന കെട്ടിടാവഷിഷ്ടങ്ങള്‍ക്കിടെ കുടുങ്ങിയ ഇരുവരും മരിക്കുകയായിരുന്നു.രക്ഷാപ്രവര്‍ത്തകര്‍ ഇവരെ പുറത്തെടുക്കുമ്പോഴേ മരിച്ചിരുന്നു. തുടര്‍ന്ന് കാഠ്മണ്ഡുവിലെ ത്രിഭുവന്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം ഇരുവരുടേയും ബന്ധുക്കള്‍ തിരിച്ചറിയുകയായിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് സുഹൃത്തുക്കളായ ദീപക്കും ഇര്‍ഷാദും അഭിന്‍ സൂരിയും വിനോദ യാത്രയ്ക്കായി നേപ്പാളിലേക്ക് പുറപ്പെട്ടത്.ഡല്‍ഹിയിലും മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേയും സന്ദര്‍ശനത്തിന് ശേഷം ഇവര്‍ കഴിഞ്ഞ വെളളിയാഴ്ചയാണ് നേപ്പാളിലേക്ക് പോകുന്നത്.ഭൂകമ്പം ഉണ്ടായശേഷം ഇവരെക്കുറിച്ച് വിവരമൊന്നും ഇല്ലായിരുന്നു.പിന്നീട് ന്യൂയോര്‍ക്ക് ടൈംസിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ രക്ഷാപ്രവര്‍ത്തകര്‍ അഭിന്‍സൂരിയെ രക്ഷിക്കുന്നരംഗം കണ്ടതോടെ കുടുംബം ഈ മാധ്യമവുമായി ബന്ധപ്പെടുകയുമായിരുന്നു.ഗുരുതരമായി പരിക്കേറ്റ അഭിന്‍ സൂരിയെ ഇന്ന് വൈകിട്ടോടെ ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ എത്തിക്കും.മൂന്ന് പേരും ഈ വെള്ളിയാഴ്ച എം.ഡി കോഴ്‌സിന് ചേരാനിരിക്കുകയായിരുന്നു.

INDIANEWS24.COM KATHMANDU

Leave a Reply