728-pixel-x-90-2-learn
728-pixel-x-90
<< >>

ഭാഷകളെയും ബേദിച്ച് ബോസ്റ്റണിലെ മായാമാധവം നൃത്തസംഗീതം

ന്യൂയോര്‍ക്ക്:ഭാഷാഭേദമന്യേ ഏവര്‍ക്കും പ്രയങ്കരമായ ദൃശ്യവിരുന്നായി ന്യൂഇംഗ്ലണ്ടിലെ സംഗീത നൃത്താവിഷ്‌കാരം.കേരളാ അസോസിയേഷന്‍ ഓഫ് ന്യൂ ഇംഗണ്ടും(കെയിന്‍), ലാസ്യ സ്‌കൂള്‍ ഓഫ് ഡാന്‍സും ആണ് നേതൃത്വം നല്‍കിത്.

നാല്‍പ്പത്തിയേഴിലധികം വര്‍ഷങ്ങളായി ന്യൂഇംഗണ്ടിലെ മലയാളി സമൂഹത്തിന്റെ നേര്‍ക്കാഴ്ചയായ കെയിന്‍ ഈവര്‍ഷത്തെ ടാലന്റ് ഷോയോടനുബന്ധിച്ചാണ് ലാസ്യ സകൂള്‍ ഓഫ് ഡാന്‍സുമായി കൈകോര്‍ത്ത് ഇത്തരമൊരു കലാവിരുന്നിന് നേതൃത്വം കൊടുത്തത്.പത്തുവര്‍ഷത്തിലധികമായി നൂറുകണക്കിന് നൃത്ത വിദ്യാര്‍ത്ഥികള്‍ക്ക് ആശാകേന്ദ്രമായതാണ് ലാസ്യ സ്‌കൂള്‍ ഓഫ് ഡാന്‍സ്.

പുരാതന കാലംമുതല്‍ മനുഷ്യമനസുകളില്‍ ഇടംനേടിയ ശ്രീകൃഷ്ണചരിതത്തിനു മനോഹരവും ചടുലവുമായ ദൃശ്യാവിഷക്കകാരത്തിലൂടെയും ഭാവാഭിനയത്തിലൂടെയും ആസ്വദ്യത കൈവന്നപ്പോള്‍ അതു ഭാഷകള്‍ക്കതീതമായി സഹൃദയരുടെ ഒത്തുചേരലിനും കാരണമായി.എഴുപത്തഞ്ചില്‍പ്പരം കലാകാരികളുടേയും കുടുംബാംഗങ്ങളുടേയും മാസങ്ങള്‍ നീണ്ട തയാറെടുപ്പുകള്‍ വേദിയില്‍ സമന്വയിക്കുകയായിരുന്നു.ലാസ്യ സ്‌കൂള്‍ ഓഫ് ഡാന്‍സിലെ സ്വപ്ന കൃഷ്ണനാണ് പരിപാടിക്ക് നേതൃത്വം നല്‍കിയത്.ഏറ്റവും ലളിതമായ രീതിയിലുള്ളതും ഇംഗീഷില്‍ കഥാഖ്യാനവും അതിനനുസരിച്ച ആവിഷ്‌കാരവും പൂര്‍ണ്ണമായി കഥയില്‍ മുഴുകുന്നതിന് പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് ഭാഷ ഒരു തടസ്സമല്ലാതായി.

കെയിന്‍ ടാലന്റ്‌ഷോ ചരിത്രത്തില്‍ തന്നെ ഏറ്റവും അധികം ആളുകള്‍ പങ്കെടുത്ത ഈ ദൃശ്യവിരുന്ന് വിജയിപ്പിക്കുന്നതില്‍ കെയിന്‍ പ്രസിഡന്റ് പ്രകാശ് നെല്ലുവിളയില്‍, വൈസ് പ്രസിഡന്റ് ബാബു പുന്നൂസ്, സെക്രട്ടറി ജോസ് മോഹന്‍, ആര്‍ട്‌സ് സെക്രട്ടറി സിമി മാത്യു, ജോണ്‍സണ്‍ വര്‍ഗീസ്, മാത്യു ചാക്കോ തുടങ്ങിയവര്‍ നേതൃത്വം കൊടുത്തു.

INDIANEWS24 NEWYORK

Leave a Reply