jio 800x100
jio 800x100
728-pixel-x-90
<< >>

ഭാവന അമ്മയാകുന്നു

നടി ഭാവന അമ്മയാകുന്നു.ജീവിതത്തില്‍ അല്ല .സിനിമയില്‍.സകുടുംബം ശ്യാമളക്ക് ശേഷം രാധാകൃഷ്ണന്‍ മംഗലത്ത് സംവിധാനം ചെയ്യുന്ന സ്വപ്നത്തെക്കാള്‍ സുന്ദരം എന്ന ചിത്രത്തില്‍ ആണ് ഒന്‍പതു വയസുള്ള മകന്റെ അമ്മയായി ഭാവന എത്തുന്നത്.തമിഴ് താരം ശ്രീകാന്ത് ആണ്നായകന്‍. ശ്രീകാന്തിന്റെ മൂന്നാമത്തെ മലയാള സിനിമയാണ് ഇത്.

sreekanth

കോടീശ്വരന്‍ ആയ രാഹുലിന്റെയും ഭാര്യ അനുവിന്റെയും കഥയാണ് സ്വപ്നത്തെക്കാള്‍ സുന്ദരം.കൃഷ്ണ പൂജപ്പുരയാണ് തിരക്കഥ രചിച്ചത്.ഫിലിപ്‌സ് ആന്‍ഡ് ദി മങ്കിപെന്‍ ഫെയിം ഗൗതം ആണ് ഭാവനയുടെ മകനാകുന്നത്.

വിജയരാഘവന്‍,അര്‍ച്ചന കവി,കല്‍പന തുടങ്ങിയവര്‍ മറ്റ് പ്രധാന അഭിനേതാക്കള്‍.തെന്നിന്ത്യയിലെ ഒരു പ്രശസ്ത താരം ചിത്രത്തില്‍ മുഖ്യ വേഷത്തില്‍ എത്തുന്നു.അത് ആരാണെന്ന് അണിയറപ്രവര്‍ത്തകര്‍ radhakrishnan mangalathവെളിപ്പെടുത്തിയിട്ടില്ല.ക്യാമറ ജ്യോതി കുമാര്‍.ഡിസംബര്‍ ആദ്യ വാരത്തില്‍ ചിത്രീകരണം ആരംഭിക്കും.

INDIANEWS24.COM MOVIES

Leave a Reply