728-pixel-x-90-2-learn
728-pixel-x-90
<< >>

ഭാവനയും നവീനും വിവാഹിതരായി

തൃശൂര്‍: നടി ഭാവനയുടെ കഴുത്തില്‍ ചലച്ചിത്ര നിര്‍മ്മാതാവ് നവീന്‍ മിന്നുചാര്‍ത്തി. നഗരമദ്ധ്യത്തിലെ ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണുണ്ടായിരുന്നത്.

മറ്റ് ബന്ധുക്കള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കുമായി വൈകീട്ട് സ്‌നേഹവിരുന്ന് സംഘടിപ്പിച്ചുട്ടുണ്ട്. കന്നഡ നിര്‍മ്മാതാവായ നവീന്റെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി ബെംഗളൂരുവിലും പിന്നീടു വിവാഹസല്‍ക്കാരം നടത്തും.

വിവാഹത്തലേന്ന് ഞായറാഴ്ച തൃശൂരിലെ വീട്ടില്‍ നടി രമ്യ നമ്പീശന്റെ നേതൃത്വത്തില്‍ സിനിമാമേഖലയിലെ അടുത്ത കൂട്ടുകാരികള്‍ എത്തി. മൈലാഞ്ചി ഇടല്‍ ചടങ്ങ് നടത്തി. തൃശൂരില്‍ ഫൊട്ടോഗ്രഫറായിരുന്ന പരേതനായ ജി. ബാലചന്ദ്രന്റെയും പുഷ്പയുടെയും മകളാണു ഭാവന.

INDIANEWS24.COM TSR

Leave a Reply