728-pixel-x-90-2-learn
728-pixel-x-90
<< >>

ഭാര്യ ഇത്ര വേണോ?

ന്യൂയോര്‍ക്ക്‌: ഭാര്യ അത്ര പോര, അഥവാ വെറുതെ ഒരു ഭാര്യ എന്ന് പറയുന്ന ഭര്‍ത്താക്കന്മാര്‍ക്ക് വായിക്കാന്‍ രണ്ട് വാര്‍ത്ത‍. രണ്ട് വാര്‍ത്തയും അമേരിക്കയില്‍ നിന്ന്. ഇത് വായിച്ചു കഴിയുമ്പോള്‍ ഭാര്യ ഇത്ര വേണോ എന്ന് നിങ്ങള്‍ ചോദിച്ചുപോകും എന്ന കാര്യം ഉറപ്പ്.

അമേരിക്കയിലെ സൗത്ത് കരോളിനയില്‍ താമസിക്കുന്ന ഹെലന്‍ ആന്‍ വില്യംസ് എന്ന നാല്‍പത്തിമൂന്നുകാരിയാണ്‌ ആദ്യകഥയിലെ നായിക. ഭര്‍ത്താവിനെ കുത്തിയ കേസില്‍ വിചാരണ നേരിടുകയാണ് ഇപ്പോള്‍ കഥാനായിക. ബിയര്‍ മേടിച്ചുകൊണ്ട് വരാതിരുന്നതാണ് ഭര്‍ത്താവ് ചെയ്ത കുറ്റം.

ക്രിസ്മസ് ദിനത്തില്‍ ഭര്‍ത്താവ് ബിയര്‍ മേടിച്ചുകൊണ്ട് വരുമെന്ന് കാത്തിരിക്കുകയായിരുന്നു ഹെലന്‍. എന്നാല്‍ ക്രിസ്മസ് പ്രമാണിച്ച് മദ്യക്കട നേരത്തെ അടച്ചതിനാല്‍ ഭര്‍ത്താവ് വന്നത് വെറുംകയ്യോടെ.സാന്‍ഡ് വിച് ഉണ്ടാക്കിക്കൊണ്ടിരിക്കുകയായിരുന്നു ഹെലന്‍. ബിയര്‍ കൊണ്ടുവന്നില്ല എന്നറിഞ്ഞതോടെ സാന്‍ഡ് വിച് എടുത്ത് ഹെലന്‍ ഭര്‍ത്താവിന്‍റെ തലയില്‍ കമത്തി. എന്നിട്ടും അരിശം തീരാഞ്ഞ് ഒരു പ്രതിമ എടുത്ത് അയാളുടെ നെഞ്ചില്‍ കുത്തുകയും ചെയ്തു. ജീവരക്ഷാര്‍ത്ഥം അടുത്ത വീട്ടില്‍ അഭയം പ്രാപിച്ച ഭര്‍ത്താവിനെ പോലീസ് എത്തിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഓഹിയോയിലെ കാന്റനില്‍ ഉള്ള ക്രിസ്റ്റി റ്യാന്‍ ആണ് രണ്ടാമത്തെ കഥാനായിക. ഭര്‍ത്താവ് കണ്ണിലൊഴിക്കുന്ന മരുന്നില്‍ ബ്ലീച്ചിംഗ് പൌഡര്‍ കലര്‍ത്തുകയാണ് ക്രിസ്റ്റി ചെയ്തത്. കുളി കഴിഞ്ഞ് വന്ന ഭര്‍ത്താവ് ഒരു കണ്ണില്‍ മരുന്ന് ഒഴിച്ചതെ അപകടം പിടികിട്ടി. അപ്പോഴേ നിലവിളിശബ്ദം ഇട്ട ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് പോയി. ഭര്‍ത്താവിനെ കൈകാര്യം ചെയ്യാന്‍ ‘ക്വട്ടേഷന്‍’ കൊടുത്ത് ക്രിസ്റ്റി നേരത്തെ പത്രപരസ്യം ചെയ്തതും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

Leave a Reply