jio 800x100
jio 800x100
728-pixel-x-90
<< >>

ഭാരത ഭാഗധേയം നിര്‍ണ്ണയിക്കുന്ന വോട്ടെണ്ണൽ നാളെ

കൊച്ചി:സംസ്ഥാനത്തെ 20 ലോക് സഭാ മണ്ഡലങ്ങൾ ഉൾപ്പെടെ ഇന്ത്യയിൽ ഒട്ടാകെയുള്ള വോട്ടെണ്ണൽ നാളെ രാവിലെ 8 മണിക്ക്  ആരംഭിക്കും.ഫലം തത്സമയം അറിയാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ വിപുലമായ സംവിധാനം ഒരുക്കിയിട്ടുണ്ട്.ഏകദേശം 15 മിനിറ്റ് കഴിയുന്നതോടെ മിക്ക ഇടങ്ങളിലെ വിജയ പരാജയങ്ങളുടെ ഗതി അറിയാൻ കഴിയും.ആദ്യം പോസ്റ്റൽ വോട്ടുകൾ എണ്ണിതുടങ്ങും.
രാവിലെ 5.30 ന് തന്നെ വോട്ടെണ്ണൽ കേന്ദ്രത്തിൽ എത്തണ മെന്നു ഉദ്യോഗസ്ഥരോട് കമ്മീഷൻ നിർദ്ദേശം നല്കി.ഏതെങ്കിലും വോട്ടിംഗ് മെഷീൻ തകരാറിലായാൽ അത് മാറ്റിവെച്ചു വോട്ടെണ്ണൽ തുടരാൻ ആണ് നിർദേശം.എന്നാൽ കേടുവന്ന  മെഷീനിലെ ഫലം അറിയാൻ വോട്ടുകൾ പ്രിന്റ്‌ എടുത്തു അറിയാൻ ഉള്ള സംവിധാനവും ഉണ്ട് .അത് അവസാന നിമിഷത്തിൽ മാത്രമേ കൈകാര്യം ചെയ്യുകയുള്ളൂ.മെഷീൻ അറ്റകുറ്റപ്പണി നടത്താൻ ഇലക്ട്രോണിക് കോർപ്പറേഷൻ ഓഫ്‌ ഇന്ത്യ,ഭെൽ എന്നിവയിലെ സാങ്കേതിക വിദഗ്ദ്ധർ എത്തി ചേർന്നിട്ടുണ്ട്.
vote counting 1
vote counting
INDIANEWS24 KOCHI

Leave a Reply