728-pixel-x-90-2-learn
728-pixel-x-90
<< >>

ഭാരതമേ ലജ്ജിക്കൂ ! അമ്മയെയും പിഞ്ചു കുഞ്ഞിനേയും ചുട്ടു കൊന്നു.

‘പണ്ടൊക്കെ പെൺകുഞ്ഞ് പിറന്നാൽ വീട്ടിൽ മഹാലക്ഷ്മി എത്തിയെന്നായിരുന്നു സങ്കല്‍പം. എന്നു മുതലാണ് അവൾ ശാപമായി തുടങ്ങിയത്’

റാഞ്ചി: പെണ്‍കുഞ്ഞിനു ജന്മം നല്‍കിയതിന്‍റെ പേരില്‍ യുവതിയെ കുഞ്ഞിനോടൊപ്പം ഭര്‍തൃവീട്ടുകാര്‍ തീവെച്ചുകൊന്നു. ജാർഖണ്ഡുകാരി അനു ദേവിയെയും കുഞ്ഞിനെയുമാണ്  ഭർത്താവും ഭര്‍ത്താവിന്‍റെ അച്ഛനും  ചേർന്ന് annu devi 2മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊന്നത്. കുഞ്ഞിന് പാലൂട്ടുമ്പോഴായിരുന്നു കൊടുംക്രൂരത.

ഇന്ത്യയിൽ പെൺകുട്ടികളുടെ ഉന്നമനത്തിനായി നിരവധി പദ്ധതികൾ നിലവിൽ വരുമ്പോഴും പല ഗ്രാമങ്ങളിലും പെൺഹത്യ ധാരാളമായി നടക്കുകയാണ്. അടുത്തിടെ നടന്ന ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തുകൊണ്ടു വന്നത് വിദേശമാധ്യമങ്ങളാണ്.

മറ്റുള്ളവരുടെ കിടപ്പറ രഹസ്യങ്ങളുടെ ചുരുളഴിക്കാൻ നടക്കുന്ന രാജ്യത്തെ  മുഖ്യധാരാ മാധ്യമങ്ങൾ ഈ വാർത്ത കൊടുത്തത് സിംഗിൾ കോളത്തിൽ ആരും ശ്രദ്ധിക്കാത്ത വിധം. ഒടുവിൽ വിദേശമാധ്യമങ്ങള്‍ സംഭവം വന്‍പ്രാധാന്യത്തില്‍ റിപ്പോര്‍ട്ട് ചെയ്തപ്പോഴാണ് ഇക്കാര്യം ലോകമറിഞ്ഞത്.

സ്ത്രീധനത്തിന്റെ പേരിലും ഭര്‍തൃവീട്ടുകാര്‍ അനുവിനെ പീഡിപ്പിച്ചിരുന്നു.  ഭർത്താവ് ഗുൻജൻ മസാത്തിനെയും അച്ഛനെയും പോലീസ് അറസ്റ്റ് ചെയ്തു.

Leave a Reply