ഭാരതത്തെ അറിയാന്‍ ഒരു എളുപ്പ വഴിയുണ്ട്, ഗോൾഡൻ ട്രയാംഗിൾ യാത്ര. ഇന്ത്യയുടെ ഗോള്‍ഡന്‍ ട്രയാംഗിള്‍ എന്നപേരില്‍ വിശ്രുതമായ ഡൽഹി – ജയ്പൂർ – ആഗ്ര യാത്ര അക്ഷരാര്‍ത്ഥത്തില്‍ ഒരു ഇന്ത്യയെ കണ്ടെത്തലാണ്.
മുഗൾ ഭരണ കാലത്തിന്റെ പ്രൗഡി വിളിച്ചറിയിക്കുന്ന പൌരാണികമായ കെട്ടിടങ്ങളും , ശവകുടീരങ്ങളും , പള്ളികളും , കൊട്ടാരങ്ങളും- ഗാന്ധിജി , ജവഹർ ലാൽ നെഹ്റു, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി തുടങ്ങിയ മഹാരഥികളുടെ സമാധി സ്ഥലങ്ങളും- പാർലമെന്റ് ഹൗസും,രാഷ്ട്രപതി ഭവനും , ഇന്ത്യാ ഗേറ്റും തുടങ്ങി ആധുനിക ഷോപ്പിംഗ് മാളുകളും കൊണ്ട് നിറഞ്ഞ ഡൽഹി ഇന്ത്യയിലെ ഏറ്റവും പ്രാധനപെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ മുന്‍നിരയിലാണ്. കുത്തബ് മിനാർ , ഇന്ത്യ ഗേറ്റ് , ചെങ്കോട്ട , അക്ഷര്‍ ധാം, ലോട്ടസ് ടെമ്പിൾ തുടങ്ങിയവയുടെമുന്നില് നിന്ന് ഒരു ഫോട്ടോ എടുക്കാൻആഗ്രഹിക്കാത്തവർ ആരും തന്നെ ഉണ്ടാകില്ല.
ജയ്പൂര്‍ – മഹാരാജ സവായ് സിങ് രണ്ടാമൻ പടുത്തുയർത്തിയ ഈ നഗരം ഇന്ന് ലോക വിനോദ ഭൂപടത്തിൽ ആരെയും ആകര്‍ഷിക്കുന്ന സുന്ദര സിറ്റിയാണ്. ഇവിടുത്തെ കോട്ടകളും കൊട്ടാരങ്ങളും ലോകത്തെ ഏതൊരു സഞ്ചാരിയെയും അകര്‍ഷിക്കും വിധത്തിലാണ് രൂപകലപന ചെയ്തിരിക്കുന്നത്. അംബർ കോട്ട, ശീഷ് മഹൽ , ഹവ മഹൽ, ജൽ മഹൽ ഇങ്ങിനെ നിരവധി ആകർഷണങ്ങൾ ജയ്പൂരിനെ സുന്ദരിയാക്കുന്നു. അംബർ കോട്ടയിലെ ആന സവാരി ഒരു സ്വപ്ന സവാരി തന്നെയാണ്. ആന സവാരിക്ക് പുറമേ ഒട്ടക സവാരി , പാരാ ഗ്ലൈഡിംഗ് , സന്ധ്യാ നേരങ്ങളിലെ പരമ്പരാഗതമായ നൃത്തങ്ങൾ തുടങ്ങിയവയും സഞ്ചാരികളിൽ സന്തോഷം പകരുന്നു. പിങ്ക് സിറ്റി എന്നറിയപ്പെടുന്ന ജയ്പൂര്‍ ഒരു ഷോപ്പിംഗ് പറുദീസ കൂടിയാണ്. രത്നങ്ങളും, ആഭരണങ്ങളും ,ആന്റിക് വസ്തുക്കളും തുടങ്ങി നിറപകിട്ടാർന്ന കണ്ണാടി പതിച്ച വസ്ത്രങ്ങളും കാണുമ്പോൾ അതിൽ എതെങ്കിലുമൊക്കെ വാങ്ങിക്കാതെ മടങ്ങുന്നവർ ചുരുക്കം. മികച്ച ഭക്ഷണ ശാലകളും രുചിയേറിയ വിഭവങ്ങളും ഭക്ഷണപ്രിയരെ കൂടുതൽ ദിനങ്ങള്‍ ജയ്പൂരിൽ തങ്ങാൻ നിർബന്ധിതരാക്കുന്നു !
ആഗ്ര കോട്ടയും, ഫത്തെപുർ സിക്രിയും, ലോകാത്ഭുതമായ താജ് മഹലും തുടങ്ങി നിരവധി ചരിത്ര സ്മാരകങ്ങൾ സ്ഥിതി ചെയ്യുന്ന ആഗ്ര ലോക വിനോദ സഞ്ചാരികളുടെ പറുദീസ തന്നെയാണ്. തദേശീയരും വിദേശീയരുമായ ആയിരകണക്കിന് സഞ്ചാരികളാണ് ദിനംപ്രതി ഈ ചരിത്ര നഗരം കാണാൻ എത്തികൊണ്ടിരിക്കുന്നത്
ഡല്‍ഹി -ജയ്പൂർ-ആഗ്ര യാത്ര ഒരു സഞ്ചാരിക്ക് സമ്മാനിക്കുന്നത് വാക്കുകള്‍ക്കതീതമായ ഒരു അനുഭൂതിയാണ്. നിഷ്കളങ്കരായ ഗ്രാമീണരും ശുദ്ധവായുവുംഒക്കെ ചേര്‍ന്നുള്ള സുവര്‍ണ്ണ സിംഫണി തന്നെയാണ് ഗോള്‍ഡന്‍ ട്രയാംഗിള്‍ യാത്ര.
നാസിം മുഹമദ്
Pingback: ഭാരതത്തെ അറിയാനൊരു യാത്ര: | BelfastMalayali