728-pixel-x-90-2-learn
728-pixel-x-90
<< >>

ഭര്‍ത്താവിന്റെ പരസ്ത്രീബന്ധം ക്രൂരതയല്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി:ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധം ഭാര്യയോടുള്ള ക്രൂരതയാണെന്ന് പറയാനാകില്ലെന്ന് സുപ്രീംകോടതി.ഇത്തരം ബന്ധങ്ങളെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്ന തരത്തിലുള്ളതാണെന്നു കരുതാനാവില്ലെന്നും സുപ്രീംകോടതി ശ്രദ്ധേയമായി വിധി പ്രസ്താവം നടത്തി.ഗുജറാത്തില്‍ നിന്നുള്ള ഒരു കേസ് പരിഗണിച്ചുകൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം.

യുവതിയെ ഭര്‍ത്താവിന്റെ വീട്ടില്‍ വിഷം കഴിച്ചു മരിച്ച നിലയില്‍ കണ്ടെത്തിയതാണ് കേസ്.കേസില്‍ പ്രോസിക്യൂഷന്റെ വാദം ഭര്‍ത്താവിന്റെ അവിഹിതബന്ധവും ഭര്‍ത്തൃവീട്ടുകാരുടെ ക്രൂരതയും യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചുവെന്നതായിരുന്നു. വിചാരണക്കോടതിയും ഹൈക്കോടതിയും ഈ വാദം ശരിവച്ച് യുവാവിനെ ശിക്ഷിച്ചു. ഇതിനെതിരെയാണ് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്.

ഇവിടെ സ്ത്രീധന പ്രശ്‌നങ്ങളും മറ്റും ചൂണ്ടിക്കാട്ടുന്നില്ല.എന്നാല്‍ ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധമാണ് പ്രോസിക്യൂഷന്‍ ശക്തമായ വാദം ഉന്നയിക്കുന്നത്.ഭര്‍ത്താവിനോടുള്ള വിയോജിപ്പ് മൂലം അവിടെ നിന്നും സ്വവസതിയിലേക്കു പോരാന്‍ തീരുമാനിച്ചുരുന്നതായി യുവതിയുടെ സഹോദരി പറഞ്ഞു.ഭര്‍ത്താവിന്റെ ബന്ധങ്ങള്‍ തനിക്ക് താങ്ങാനാവാത്ത തരത്തിലുള്ളതാണെന്ന് സഹോദരിയെ അറിയിച്ചിരുന്നതും ആണ്.ഈ സാഹചര്യത്തിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കേസില്‍ സാക്ഷിമൊഴിയനുസരിച്ച് ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധവും അവഗണിക്കുന്ന പെരുമാറ്റവും യുവതിയെ ഏറെ വേദനിപ്പിക്കുകയും വിഷമാവസ്ഥയിലാക്കുകയും ചെയ്തുവെന്നത് ശരിയാണെന്ന് കോടതി പറയുന്നു.അവര്‍ ഒരേ വീട്ടില്‍ അന്യരെ പോലെ ജീവിച്ചു എന്നുള്ളതും സത്യം. എന്നാല്‍, ഈ അവസ്ഥയില്‍ ഐ.പി.സി 498എ (ഗാര്‍ഹിക പീഡനത്തെ സംബന്ധിച്ചത്) പ്രകാരം അത് ക്രൂരതയുടെ അളവു വരുന്ന പ്രവൃത്തിയാണെന്ന് പറയാനാകുമോയെന്ന് എന്ന് ജസ്റ്റിസ് എസ്.ജെ. മുഖോപാദ്ധ്യായയും ജസ്റ്റിസ് ദീപക് മിശ്രയും ചോദിച്ചു.അതിനാല്‍ 498എ ചുമത്താനുള്ള തീരുമാനം എത്രമാത്രം ശരിയാണെന്ന് പറയാന്‍ കഴിയില്ലെന്നും ബെഞ്ച് നിരീക്ഷിച്ചു.വെറും വിവാഹേതര ബന്ധം തെളിയിക്കപ്പെട്ടാലും ഇല്ലെങ്കിലും അവിഹിതവും സദാചാരഭംഗം വരുത്തുന്നതുമാണെന്ന് സുപ്രീംകോടതി നേരത്തെ വിധിച്ചിട്ടുള്ളതാണ്. എന്നാല്‍, ആരോപണവിധേയനായ ഭര്‍ത്താവിന്റെ പരസ്ത്രീബന്ധം യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചുവെന്ന് തെളിയിക്കാനായി പ്രോസിക്യൂഷന്‍ ചില തെളിവുകള്‍ കൊണ്ടു വരുമ്പോള്‍ മറ്റൊരു തലത്തിലേക്കാണ് പോകുന്നത്. കനത്ത മാനസികാഘാതമുണ്ടാക്കിയെന്ന് തെളിയിക്കാന്‍ വേണ്ടി വരുന്ന സ്വീകാര്യമായ ചില തെളിവുകളുടെ അഭാവത്തില്‍ 498എ വകുപ്പ് ബാധകമാകുന്നില്ല. ആരോപണവിധേയനായ യുവാവിനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള വിധിന്യായത്തില്‍ ജസ്റ്റിസ് മിശ്ര പറയുന്നു.

INDIANEWS24 NEWDELHI

One Response to ഭര്‍ത്താവിന്റെ പരസ്ത്രീബന്ധം ക്രൂരതയല്ലെന്ന് സുപ്രീംകോടതി

  1. Raveendren.o.m Reply

    February 20, 2015 at 10:46 PM

    Ithinodu oru tharathilum yojikkan saadhyamalla.

Leave a Reply