728-pixel-x-90-2-learn
728-pixel-x-90
<< >>

ഭയമില്ലാത്തവനായി സൂര്യ എത്തുന്നു

നീണ്ട ഒരു വര്‍ഷത്തിനു ശേഷംസൂര്യ,അഞ്ചാന്‍ എന്ന ചിത്രവുമായി എത്തുകയാണ്. എന്‍ ലിംഗുസാമിയുടെ സംവിധാനത്തില്‍ എത്തുന്ന ചിത്രത്തില്‍ സാമന്തയാണ് നായിക.അവസാനമായി പ്രദര്‍ശനത്തിനെത്തിയ സൂര്യ ചിത്രം സിങ്കം2 മികച്ച വിജയം നേടിയിരുന്നു.

ഭയമില്ലാത്തവന്‍ എന്നര്‍ഥം വരുന്ന അഞ്ചാന്‍ എന്ന ടൈറ്റില്‍ സൂചിപ്പിക്കുന്നത് പോലെയാണ് സൂര്യയുടെ കഥാപാത്രവും എന്ന് സംവിധായകന്‍ പറയുന്നു. ലിംഗുസാമിയുടെയും സഹോദരന്‍ സുഭാഷ്‌ചന്ദ്രബോസിന്റെയും നിര്‍മ്മാണ കമ്പനിയായ തിരുപ്പതി ബ്രദേഴ്സും യു ടി വിയും ചേര്‍ന്നാണ് അഞ്ചാന്‍ എന്ന ബിഗ്‌ ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത്.സന്തോഷ്‌ ശിവന്‍ ക്യാമറയും യുവന്‍ ശങ്കര്‍ രാജ സംഗീത വിഭാഗവും കൈകാര്യം ചെയ്യുന്നു.

ബോളിവുഡ് താരങ്ങളായ മനോജ്‌ ബാജ്പേയ്,ദലിപ് താഹില്‍ എന്നിവര്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നു.ചിത്രം ആഗസ്റ്റില്‍ പ്രദര്‍ശനത്തിനെത്തും.

INDIANEWS24 MOVIES

Leave a Reply