728-pixel-x-90-2-learn
728-pixel-x-90
<< >>

ഭഗവത്ഗീത മത്സരത്തില്‍ മുസ്ലിം ബാലികയ്ക്ക് ഒന്നാം സ്ഥാനം

മുംബൈ:പന്ത്രണ്ടു വസയുകാരിയായ മുസ്ലിം ബാലികയ്ക്ക് ഭഗവത്ഗീത മത്സരത്തില്‍ ഒന്നാം സ്ഥാനം.മുംബൈ സ്വദേശിനിയായ മരിയം ആസിഫ് സിദ്ദിഖിയാണ് ഹിന്ദുഗ്രന്ഥമായ ഗീതയിലെ അറിവുകൊണ്ട ഏല്ലാവരെയും അല്‍ഭുതപ്പെടുത്തിയത്.ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്‌നെസിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ഗീത മത്സരത്തില്‍ മുംബൈയിലെ 195 സ്‌കൂളുകളില്‍ നിന്നുള്ള 4500 കുട്ടികള്‍ പങ്കെടുത്ത മത്സരത്തിലാണ്് മരിയം ഒന്നാമതെത്തിയത്.

മത്സരത്തില്‍ പങ്കെടുക്കാന്‍ അധ്യാപികയാണ് തന്നോട് ആവശ്യപ്പെട്ടതെന്നും ഏത് മതത്തിന്റേതായാലും മത്സരത്തില്‍ പങ്കെടുത്തു കൊള്ളാനാണ് മാതാപിതാക്കള്‍ തന്നോട് പറഞ്ഞതെന്നും മരിയം പറഞ്ഞു.അര്‍ജുനനോട് എങ്ങനെ ജീവിക്കണമെന്നും എല്ലാവരോടും എങ്ങനെ സംസാരിക്കണമെന്നും എങ്ങനെ മറ്റുള്ളവരെ ബഹുമാനിക്കണമെന്നും മറ്റും കൃഷ്ണന്‍ പറഞ്ഞു കൊടുക്കുന്ന ഗീതയിലെ കഥകള്‍ തനിക്ക് വളരെ ഇഷ്ടമാണെന്ന് കുട്ടി വ്യക്തമാക്കി.

ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മരിയം ബൈബിളും മുഴുവന്‍ വായിച്ചിട്ടുണ്ട്. ഇതോടൊപ്പം ഖുറാനെ സംബന്ധിച്ച പ്രഭാഷണങ്ങളിലും അവള്‍ പങ്കെടുക്കാറുണ്ട്.

ഒരു മുസ്ലീം ബാലികയ്ക്ക് ഗീത മത്സരത്തില്‍ ഒന്നാം സ്ഥാനം കിട്ടിയതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് മുസ്ലീം പുരോഹിതനായ മൗലാന ഉമര്‍ അഹ്മദ് ഇല്യാസി പറഞ്ഞു. ഗീതയും ഖുറാനും വിശുദ്ധ ഗ്രന്ഥങ്ങളാണെന്ന് പറഞ്ഞ അദ്ദേഹം മതം ഏവരേയും ഒന്നിപ്പിക്കുകയാണെന്നും, അകറ്റുകയല്ലെന്നും കൂട്ടിച്ചേര്‍ത്തു.

INDIANEWS24 MUMBAI

Leave a Reply