jio 800x100
jio 800x100
728-pixel-x-90
<< >>

ഭക്ഷണത്തിലെ മായം ക്യാന്‍സറിന് ഇടയാക്കുമെന്ന്‌ ഐ എം എ

തിരുവനന്തപുരം:മായം കലര്‍ന്ന ഭക്ഷണങ്ങള്‍ ഉപയോഗിക്കുന്നത് ക്യാന്‍സര്‍ അടക്കമുള്ള മാരക രോഗങ്ങള്‍ക്കിടയാക്കിയേക്കാമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍(ഐ എം എ) കേരള ഘടകം.ഇത്തരം ഭക്ഷണങ്ങള്‍ ദീര്‍ഘകാലം ഉപയോഗിക്കുന്നത് മനുഷ്യരില്‍ ഗുരതരമായ പ്രത്യാഘാതമാണ് ഉണ്ടാക്കുക.ഭക്ഷണപദാര്‍ഥങ്ങളില്‍ നിന്നുള്ള രാസവസ്തുക്കള്‍ ശരീര കോശങ്ങളില്‍ അടിഞ്ഞുകൂടുന്നതോടെ ഞരമ്പ് സംബന്ധ രോഗങ്ങളും വയറില്‍ അള്‍സറും വരാനുള്ള സാധ്യതും കൂടുതലാണെന്ന് ഐഎംഎ കേരള ഘടകം സംസ്ഥാന സെക്രട്ടറി ഡോ. എ വി ജയകൃഷ്ണന്‍ പറഞ്ഞു.

മായം ചേര്‍ത്ത ഭക്ഷണങ്ങളുടെ തുടര്‍ച്ചയായുള്ള ഉപയോഗം മറ്റ് അസുഖങ്ങള്‍ക്കും കാരണമാകും. ഭക്ഷണത്തിന്റെ സ്വാദ്, നിറം, മണം എന്നിവ വര്‍ധിപ്പിക്കുന്നതിനാണ് രാസ പദാര്‍ഥങ്ങള്‍ പ്രധാനമായും ഉപയോഗിക്കുന്നത്. വീട്ടില്‍ തയ്യാറാക്കുന്ന ഭക്ഷണം കഴിക്കുക, പാക്കറ്റ് ഭക്ഷണവും വറുത്ത ഭക്ഷണങ്ങളും പരമാവധി ഒഴിവാക്കുക എന്നതുമാത്രമാണ് ഇതുതടയാനുള്ള മാര്‍ഗമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. കഴിഞ്ഞ ലോക ആരോഗ്യ ദിനത്തില്‍ ഐ എം എ പുറത്തിറക്കിയ ഭക്ഷ്യ നയത്തിലും ഈ കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

INDIANEWS24.COM Health Desk

Leave a Reply