728-pixel-x-90-2-learn
728-pixel-x-90
<< >>

ഭക്തിനിര്‍ഭരമായ മനസ്സോടെ ഇന്ന് ചെറിയപെരുന്നാള്‍ കൊണ്ടാടുന്നു

ഒരുമാസം നീണ്ട ത്യാഗനിര്‍ഭരമായ നോമ്പിനൊടുവില്‍ ഇസ്ലാംമത വിശ്വാസികള്‍ ഇന്ന് ചെറിയപെരുന്നാള്‍ ആഘോഷിക്കുന്നു.പള്ളികളില്‍ നമസ്‌കാര ചടങ്ങകളും പൊതു ഇടങ്ങളില്‍ ഈദ് ഗാഹുകളും കൊണ്ട് ഭക്തിസാന്ദ്രമായി.

പകല്‍ മുഴുവന്‍ ജലംവരെ വര്‍ജ്ജിക്കുന്ന തുടര്‍ച്ചയായ മുപ്പത് ദിവസത്തെ നോമ്പ് കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്.പാവപ്പെട്ടവന് തങ്ങളുടെ അദ്ധ്വാനത്തില്‍ നിന്നും സക്കാത്ത് കൊടുക്കുകയെന്ന മാതൃകാപരമായ ചടങ്ങനുഷ്ടിച്ചുകൊണ്ട് ഏവരും വീണ്ടും ഒരു ഈദുല്‍ഫിത്തറിനെ കൂടി വരവേറ്റിരിക്കുന്നു.

റമസാന്‍ മുപ്പതും പൂര്‍ത്തിയാക്കി ഇക്കുറി ജി സി സി രാജ്യങ്ങളിലും ഇന്നാണ് ചെറിയപെരുന്നാള്‍.എന്നാല്‍ തിങ്കളാഴ്ച്ച ശൗവ്വാല്‍ മാസപ്പിറവി കണ്ടതിനാല്‍ 29 ദിവസത്തെ നോമ്പിന് ശേഷം ഒമാനില്‍ മാത്രം ചൊവ്വാഴ്ച്ച ചെറിയപെരുന്നാള്‍ ആഘോഷിച്ചു.ഈ രാജ്യങ്ങളിലെ സ്വകാര്യ മേഖലയ്ക്ക് ചുരുങ്ങിയത് നാല് ദിവസം തുടര്‍ച്ചയായി അവധി ലഭിക്കുന്നുണ്ട്.അവധിക്കാലം കൂടിയായതോടെ യാത്രകള്‍ക്കായി പദ്ധതികളൊരുക്കിക്കൊണ്ട് പെരുന്നാള്‍ ആഘോഷം പൊടിപൊടിക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രവാസികള്‍.

INDIANEWS24.COM Cultural Desk

Leave a Reply