ബെംഗളുരു:കര്‍ണ്ണാടകയില്‍ തമിഴ്നാട്ടിലെ അമ്മ കാന്റീന് മോഡല്‍ ഭക്ഷണം ചുരുങ്ങിയ നിരക്കില്‍ വില്‍ക്കുന്ന പദ്ധതികള്‍.പ്രഭാത ഭക്ഷണത്തിന് അഞ്ച് രൂപയ്ക്കും ഉച്ചയൂണിനും അത്താഴത്തിനും പത്ത് രൂപയ്ക്കും ഹോട്ടലുകളില്‍ ഭക്ഷണം ലഭ്യമാക്കുന്നതാണ് പദ്ധതി.മുഖ്യമന്ത്രി സിദ്ധരാമയ്യ അവതരിപ്പിച്ച ബജറ്റിലാണ് ജനപ്രിയ പ്രഖ്യാപനമായി ഇവ ഇടംപിടിച്ചത്.
കര്‍ണ്ണാടകയില്‍ ഉടനീളം 198 ഇടങ്ങളില്‍ നമ്മ കാന്റീന് വഴിയാണ് ചുരുങ്ങിയ നിരക്കിലെ ഭക്ഷണം ലഭ്യമാകുന്ന പദ്ധതി ആവിഷ്കരിക്കുന്നത്.ഇതുകൂടാതെ മദ്യത്തിനുള്ള വാറ്റ് എടുത്തുകളയാനും സര്‍ക്കാര്‍ തീരുമാനിച്ചു.ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തിലാകുന്ന ഈ നയം ബിയര്‍,ഫെനി,വൈന്‍ എന്നിവയ്ക്കും ബാധകമാണ്.സിനിമാ ആസ്വാദകര്ക്കായും വമ്പന്‍ ഇളവുകള്‍ നല്‍കാനാണ് ബജറ്റ് നിര്‍ദേശം.മള്‍ട്ടിപ്ലക്സുകളില്‍ പരമാവധി 200 രുപയേ പ്രേക്ഷകരില്‍ നിന്നും ഈടാക്കാവു.നിലവില്‍ ബെംഗളുരു അടക്കമുള്ള നഗരങ്ങളില്‍ മള്‍ട്ടിപ്ലക്സുകളില്‍ അഞ്ഞൂറ് രൂപവരെ ടിക്കറ്റിന് ചാര്‍ജ് ചെയ്യുന്നുണ്ട്.
INDIANEWS24.COM Bengaluru