ലണ്ടന്‍:ബ്രിട്ടീഷ് പാര്‍ലമെന്റ് മന്ദിരത്തിന് മുന്നില്‍ ഭീകരാക്രമണം.അഞ്ച് പേര് കൊല്ലപ്പെട്ടു.ഇരുപതിലധികം പേര്‍ക്ക് പരിക്കേറ്റു.
പ്രാദേശിക സമയം ബുധനാഴ്ച്ച വൈകീട്ട് മൂന്നിന് ശേഷമാണ് ആക്രണമുണ്ടായത്.പാര്‍ലമെന്റ് മന്ദിരത്തിന് സമീപമുള്ള വെസ്റ്റ് മിനിസ്റ്റര്‍ പാലത്തിലായിരുന്നു സംഭവം.പ്രധാനമന്ത്രി തെരേസ മേയ് അടക്കമുള്ള മന്ത്രിമാരൊത്ത് പാര്‍ലമെന്റ് സമ്മേളിച്ചുകൊണ്ടിരിക്കെയാണ് പുറത്ത് ഭീകരാക്രമണമുണ്ടായത്.
വെസ്റ്റ്മിനിസ്റ്റര്‍ പാലത്തിന് മുകളിലൂടെ അതിവേഗത്തില്‍ സഞ്ചരിച്ച കാര്‍ ജനക്കൂട്ടത്തിനിടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാറിടിച്ച് മൂന്ന് പേര് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. പാലത്തിലുണ്ടായിരുന്ന ഫ്രഞ്ച് വിദ്യാര്‍ത്ഥിസംഘം ഉള്‍പ്പെടെ നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പാര്‍ലമെന്റ് മന്ദിരത്തിന് പുറത്തെ തൂണിലിടിച്ചാണ് കാര്‍ നിന്നത്. തുടര്‍ന്ന് കത്തിയുമായി കാറില്‍ നിന്ന് പുറത്തിറങ്ങിയ അക്രമി പാര്‍ലമെന്റ് മന്ദിരത്തിനകത്തേക്ക് ഓടി കയറാന്‍ ശ്രമിച്ചു. ഇയാളെ തടയാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥനെ ഇയാള്‍ കുത്തികൊലപ്പെടുത്തി. തുടര്‍ന്ന് സ്ഥലത്തെത്തിയ സായുധ പൊലീസ് അക്രമിയെ വെടിവച്ച് വീഴ്ത്തുകയായിരുന്നു.
INDIANEWS24.COM Gulf Desk