728-pixel-x-90-2-learn
728-pixel-x-90
<< >>

ബ്രിട്ടനിലും അയര്‍ലണ്ടിലും വീണ്ടും പ്രകൃതിക്ഷോഭം

ലണ്ടന്‍: ക്രിസ്മസ് ദിനത്തില്‍ ഉണ്ടായ കാറ്റും മഴയും ദുരിതം വിതച്ച ബ്രിട്ടനും അയര്‍ലണ്ടും വീണ്ടും പ്രകൃതിക്ഷോഭ ഭീഷണിയില്‍. അയര്‍ലണ്ടില്‍ വെള്ളിയാഴ്ച രാത്രി വീശിയ ശക്തമായ കാറ്റ് ബ്രിട്ടനെ ലക്ഷ്യമാക്കി നീങ്ങുകയാണെന്ന് മുന്നറിയിപ്പ്. അയര്‍ലണ്ടില്‍ പല ഭാഗങ്ങളിലും വൈദ്യുതിവിതരണം തടസ്സപ്പെട്ടു. കര, വ്യോമ ഗതാഗതം തടസപ്പെടാം.
ക്രിസ്മസ് ദിനത്തില്‍ ഉണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവും  ബ്രിട്ടന്‍റെ പല ഭാഗങ്ങളിലും നാശം വിതച്ചിരുന്നു. നദികള്‍ പലതും നിറഞ്ഞൊഴുകിയതോടെ 1200 വീടുകള്‍ വെള്ളത്തിലായി. അമ്പതിനായിരത്തോളം പേര്‍ക്ക് വൈദ്യുതിബന്ധം ഇല്ലാതാകുകയും ചെയ്തിരുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ സജീവമായി നടക്കുന്നതിനിടെയാണ് വീണ്ടും പ്രകൃതിക്ഷോഭ മുന്നറിയിപ്പ്. അയര്‍ലണ്ടില്‍ ദുരിതം വിതച്ച കാറ്റ് യുകെയുടെ കിഴക്കന്‍ ഭാഗങ്ങളിലേക്ക് നീങ്ങുകയാണെന്നാണ് കാലാവസ്ഥ ഏജന്‍സികള്‍ പറയുന്നത്. യുകെയില്‍ 52 ഇടങ്ങളില്‍ വെള്ളപ്പൊക്ക ജാഗ്രതയും പ്രഖ്യാപിച്ചിട്ടുണ്ട്.
അയര്‍ലണ്ടിന്റെ പല ഭാഗങ്ങളിലും വൈദ്യുതിവിതരണം തടസപ്പെട്ടു. ഡബ്ലിന്‍ വിമാനത്താവളത്തില്‍ നിന്ന് ആറു വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു.
ശരാശരി 60നും 80നും ഇടയിലാകും കാറ്റിന്റെ വേഗത. എന്നാല്‍ ഇത് ചിലപ്പോള്‍ കൂടുതല്‍ ശക്തമാകാം. വെള്ളിയാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ വെയില്‍സില്‍ 109 മൈല്‍ വേഗം കാറ്റിന് രേഖപ്പെടുത്തിയിരുന്നു.

Leave a Reply