728-pixel-x-90-2-learn
728-pixel-x-90
<< >>

ബ്രിട്ടനില്‍ മറ്റൊരു കറുത്ത ബുധനാഴ്ച : ജലനിരപ്പ് ഇനിയും ഉയരും

ലണ്ടന്‍ :ബുധനാഴ്ച തുടങ്ങിയ കൊടുങ്കാറ്റ്,വെള്ളപ്പൊക്കത്തില്‍ ദുരിതം അനുഭവിക്കുന്ന ബ്രിട്ടീഷ് ജനതയുടെ ജീവിതം കുടുതല്‍ ദുസ്സഹമാക്കി. ആയിരക്കണക്കിന് ആളുകളെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. പക്ഷെ  കൊടുങ്കാറ്റിന്‍റെ വേഗത കുറഞ്ഞുവരികയാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ അറിയിച്ചു. എന്നാല്‍ വരും ദിവസങ്ങളില്‍ ജലനിരപ്പ് കൂടുതല്‍ ഉയരാന്‍ സാധ്യതയുണ്ട് എന്ന് മുന്നറിയിപ്പുണ്ട്.അത് കൊണ്ട് തന്നെ ഇപ്പോള്‍ താല്‍ക്കാലിക ഷെല്‍ട്ടറുകളില്‍ താമസിക്കുന്നവര്‍ തിരിച്ചു വീടുകളിലേക്ക് പോകാന്‍ കൂടുതല്‍ സമയം എടുത്തേക്കും.

ഇന്നലെ നിര്‍ത്തി വെച്ച റെയില്‍ , വിമാന, റോഡ്,ജല ഗതാഗത സംവിധാനങ്ങള്‍ ഒന്നും തന്നെ പൂര്‍ണ്ണമായി പുനരാരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല.തീരദേശ റെയില്‍ പാളങ്ങള്‍ നിരവധി ഇടങ്ങളില്‍ തകര്‍ന്നിട്ടുണ്ട്.മോശം കാലാവസ്ഥ തുടരുന്നതിനാല്‍ ഒരിടത്തും പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല.ബ്രിട്ടനില്‍ നിന്നുള്ള ഫെറി സര്‍വീസുകള്‍ പൂര്‍ണ്ണമായും നിര്‍ത്തി വച്ചിരിക്കുകയാണ്.

ഇംഗ്ലണ്ടിന്‍റെ തീരപ്രദേശങ്ങളില്‍ നൂറ് മൈല്‍ വേഗതിയില്‍ കാറ്റു് വീശും എന്നാണ് ഇന്നലെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നത് .എന്നാല്‍ തെക്ക് കിഴക്കന്‍ പ്രദേശങ്ങളില്‍ നൂറ്റി ഇരുപത് മൈല്‍ വേഗതയില്‍ വരെ കാറ്റ് വീശി എന്നാണ് റിപ്പോര്‍ട്ടുകള്‍ .വരുന്ന രണ്ടു ദിസങ്ങളിലും ശക്തിയായി കാറ്റ് വീശാനുള്ള സാധ്യത ഉണ്ടെങ്കിലും മണിക്കൂറില്‍ 80 മൈല്‍ വേഗത്തില്‍ കൂടാന്‍ ഇടയില്ല എന്നാണ് മെറ്റ് ഒഫീസ് അറിയിക്കുന്നത്.

flooding-car-submergedഅതെ സമയം തെംസ് നദിയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ ഏതാണ്ട് പൂര്‍ണ്ണമായി തന്നെ ജനജീവിതം സ്തംഭിച്ചു.തെംസ് നദിയിലെ ജലനിരപ്പ് ഇപ്പോഴും ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്.1982 ല്‍ തെംസ് നദിയില്‍ സ്ഥാപിച്ച അത്യന്താധുനിക തടയണയുടെ  (തെംസ് ബാരിയര്‍) സഹായം കൊണ്ട് മാത്രമാണ് ലണ്ടന്‍ നഗരത്തിന്റെ ഉള്ളിലേക്ക് വെള്ളം കയറാതിരിക്കുന്നത്.

അടിയന്തര സാഹചര്യം കണക്കിലെടുത്ത് കൂടുതല്‍ പട്ടാളക്കാരെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിച്ചിട്ടുണ്ട്.വെള്ളപ്പൊക്കം മൂലം ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് നഷ്ട പരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ സഹായം ആവശ്യമാണ് എന്ന് ഇന്‍ഷ്യുറന്‍സ് കമ്പനികള്‍ ആവശ്യം ഉന്നയിച്ചു കഴിഞ്ഞു.ഇല്ലെങ്കില്‍ വരും നാളുകളില്‍ ഭീമമായ തുക ഇന്‍ഷ്യൂറന്‍സ് പ്രീമിയമായി അടക്കേണ്ടി വരും എന്ന് ഒരു പ്രമുഖ കമ്പനിയുടെ വക്താവ് പറഞ്ഞു.

One Response to ബ്രിട്ടനില്‍ മറ്റൊരു കറുത്ത ബുധനാഴ്ച : ജലനിരപ്പ് ഇനിയും ഉയരും

  1. Sanu Sathyan Reply

    February 13, 2014 at 11:12 AM

    Shocking !

Leave a Reply