728-pixel-x-90-2-learn
728-pixel-x-90
<< >>

ബ്രിട്ടനില്‍ പ്രകൃതിക്ഷോഭം തുടരുന്നു:രണ്ടു മരണം,നിരവധി പേര്‍ക്ക് പരിക്ക്

ലണ്ടന്‍ :ഇന്നലെ ബ്രിട്ടനിലെ നിരവധി സ്ഥലങ്ങളില്‍ ഉണ്ടായ പ്രകൃതി ക്ഷോഭത്തില്‍ രണ്ടു പേര്‍ മരിച്ചു.നിരവധി പേര്‍ക്ക് പരിക്കേറ്റു.മണിക്കൂറില്‍ 130മൈല്‍ വേഗതയില്‍ വീശിയ കൊടുങ്കാറ്റിന്‍റെ ഫലമായി കപ്പലില്‍ യാത്ര ചെയിതിരുന്ന 85 വയസ്സുള്ള യാത്രക്കാരന്‍ മരിച്ചു.കൊടുങ്കാറ്റിന്‍റെ ഫലമായി രൂപം കൊണ്ട ശക്തമായ തിരമാലകള്‍ കപ്പലിന്റെ ജനാല ചില്ലുകള്‍ തകര്‍ത്ത് ഉള്ളിലേക്ക് അടിക്കുകയായിരുന്നു.ഇംഗ്ലീഷ് ചാനലില്‍ വച്ചാണ് അപകടം സംഭവിച്ചത്.മണിക്കൂറില്‍ 85 മൈല്‍ വേഗതയില്‍ കാറ്റ് വീശും എന്നാണ് കാലാവസ്ഥാ നിരിക്ഷണ കേന്ദ്രം അറിയിച്ചിരുന്നത്.എന്നാല്‍ അപകട സമയത്ത് ഇംഗ്ലീഷ് ചാനലില്‍ മണിക്കൂറില്‍ നൂറ്റി മുപ്പത് മൈല്‍ വേഗതയില്‍ കാറ്റ് വീശിയിട്ടുണ്ട് എന്നാണ് നിഗമനം.

ലണ്ടന്‍ നഗരത്തിന്റെ ഹൃദയ ഭാഗത്ത് 49 കാരി യാത്ര ചെയിതിരുന്ന കാറിനു മുകളിലേക്ക് കെട്ടിടം തകര്‍ന്നു വീണു.സംഭവ സ്ഥലത്ത് വച്ച് തന്നെ മരണം സംഭവിച്ചു എന്നാണ് റിപ്പോര്‍ട്ട്.

ഇംഗ്ലണ്ടിന്റെ തീരദേശ വാസികളില്‍ പെട്ട നിരവധി പേര്‍ക്ക് ശക്താമായി കാറ്റടിച്ചതിന്റെ ഫലമായി പരിക്കേറ്റിട്ടുണ്ട് .ഇന്നലെ വാലന്റയിന്‍സ് ആഘോഷിക്കാന്‍ ഹോട്ടലുകളില്‍ എത്തിയ നിരവധി യുവാക്കള്‍ മടങ്ങി പോകാന്‍ വഴിയില്ലാതെ ഹോട്ടലുകളില്‍ കുടുങ്ങി പോയി.ഇവരെ പോലീസും ഫയര്‍ ഫൊഴ്സും അടക്കമുള്ള അടിയന്തര സേനകള്‍ വന്നാണ് തിരികെ വീട്ടില്‍ എത്തിച്ചത്.

140,000 വീടുകളുടെ കാലാവസ്ഥ കേടുതികളുടെ ഭാഗമായി വൈദ്യുതി ബന്ധം നഷ്ടമായി.ഇതില്‍ കൂടുതല്‍ വീടുകളും തെക്ക് കിഴക്കന്‍ പ്രദേശങ്ങളില്‍ ഉള്ളവയാണ്.

ആയിരങ്ങള്‍ ദൈനംദിന യാത്ര ചെയ്യുന്ന സറെ കൌണ്ടിയിലടക്കം റെയില്‍ ഗതാഗതം ഇന്നലെ സന്ധ്യയോട് കുടി തടസ്സപ്പെട്ടു.ശക്തമായ മഴ മൂലം ഉണ്ടാകുന്ന മണ്ണിടിച്ചിലാണ് സറെ കൌണ്ടിയിലെ റെയില്‍ പാളങ്ങള്‍ ത്തകരാന്‍ കാരണം.അതേസമയം തീരദേശ പ്രദേശത്ത് ശക്തമായ തിരമാലകളില്‍ മൂലം റെയില്‍ റോഡ് ഗതാഗത സൌകര്യങ്ങളും പല സ്ഥലങ്ങളിലും തകര്‍ന്നു.

INDIANEWS24 UK

 

 

Leave a Reply