ലണ്ടന്‍: ബ്രിട്ടനില്‍ ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച പുലര്‍ച്ചെയുമായി കനത്ത കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഉണ്ടായ ഏറ്റവും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. വെള്ളപ്പൊക്കം, മരങ്ങള്‍ കടപുഴകി വീഴല്‍, കെട്ടിടങ്ങള്‍ തകരല്‍, വൈദ്യുതിബന്ധം നിലയ്ക്കല്‍ എന്നിവ സംഭവിക്കാമെന്നാണ് മുന്നറിയിപ്പ്.
സെന്റ് ജൂഡ് എന്ന പേരിട്ടിട്ടുള്ള കാറ്റ് മണിക്കൂറില്‍ 130 കിലോമീറ്റര്‍ വരെ വേഗം കൈവരിക്കാം. 0.80 -1.60 ഇഞ്ച് മഴയ്ക്കും സാധ്യതയുണ്ട്. തെക്കന്‍ വെയ്ല്‍സ്, തെക്കുപടിഞ്ഞാറന്‍ ഇംഗ്ലണ്ട് എന്നിവിടങ്ങളിലാകും കാറ്റ് കൂടുതല്‍ നാശം വിതയ്ക്കുക.
അത്യാവശ്യമില്ലാത്ത യാത്രകള്‍ ഒഴിവാക്കാന്‍ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കടലാക്രമണ ഭീക്ഷണി ഉള്ളതിനാല്‍ തീരപ്രദേശങ്ങളില്‍ ജാഗ്രത വേണമെന്നും മുന്നറിയിപ്പില്‍ പറയുന്നു