പെയ്സ്ലെ:ബ്രിട്ടനിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോള്‍ ബ്രിട്ടീഷ് പാര്‍ലമെന്റിലെ ഏറ്റവും കുറഞ്ഞ അംഗത്തിന് 20 വയസ്.സ്കോട്ടിഷ് നാഷണല്‍ പാര്‍ട്ടിയെ പ്രതിനിധാനം ചെയ്ത് വിജയിച്ചെത്തിയ ഹൈരി ബ്ലാക്ക് ആണ് താരം.വിദ്യാര്‍ത്ഥിനിയായ ഈ സുന്ദരിയുടെ പേരില്‍ ഒരു ബ്ലാക്ക് ഉണ്ടെങ്കിലും ആള് വെളുത്തിട്ടാണ്.
1667ന് ശേഷം ഇത്രയും പ്രായം കുറഞ്ഞ വ്യക്തി ബ്രിട്ടനില്‍ എം പിയാകുന്നത് ഇതാദ്യമാണ്.പെയ്സ്ലെ ആന്റ് റെന്ഫ്ര്യൂഷെയര് സൗത്ത് മണ്ഡലത്തിലാണ് ഹൈരി ബ്ലാക്ക് മത്സരിച്ചത്.ലേബര്‍ പാര്‍ട്ടിയിലെ വിദേശകാര്യ വക്താവും കാമ്പയിന് തലവനുമായ ഡൗഗ്ലസ് അലക്സാണ്ടറെന്ന 47കാരനെയാണ് ബ്ലാക്ക് തോല്‍പ്പിച്ചത്.16000 വോട്ടുകള്‍ക്കാണ് അദ്ദേഹത്തെ ഈ വിദ്യാര്‍ത്ഥിനിയുടെ വിജയം.
ലേബര്‍ പാര്‍ട്ടിയെ പിന്തുണയ്ക്കുന്ന ഒരു കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന ബ്ലാക്ക് പിന്നീട് അതില്‍ നിന്നും അകലുകയായിരുന്നു.ഗ്ലാസ്ഗോ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനിയായ ബ്ലാക്കിന്റെ അവസാന വര്‍ഷ പരീക്ഷകള്‍ ഇതു വരെ പൂര്‍ത്തിയായിട്ടില്ല.
താന്‍ ജനിച്ചു വളര്‍ന്ന പെയ്സ്ലി പട്ടണം ദശാബ്ദങ്ങളായി നശിച്ചു കിടക്കുകയാണെന്ന് ബ്ലാക്ക് പറഞ്ഞു.ഇവിടെ കഴിയുന്ന അഞ്ചില്‍ ഒരാള്‍ ദാരിദ്ര്യത്തിലാണ് ജീവിക്കുന്നത്.താന്‍ സ്കോട്ട്ലാന്റിലെ സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്തുമെന്ന് ബ്ലാക്ക് ഉറപ്പ് നല്കി.ബ്ലാക്കിന് പരിചയ സമ്പത്തില്ലെന്ന് കുറ്റപ്പെടുത്തുന്നവരോട് തനിക്ക് നികുതി അടയ്ക്കാനും യുദ്ധത്തില്‍ പോരാടാനുമുള്ള പ്രായമുണ്ടെന്നാണ് ഈ യുവതിയുടെ മറുപടി.
INDIANEWS24.COM International Desk