jio horizontal
728-pixel-x-90
<< >>

ബ്രിട്ടനില്‍ ആകെ കോവിഡ് മരണം 42,288, ബ്രിട്ടിഷ് സാമ്പത്തിക രംഗത്തിന് ഉത്തേജനം നൽകാൻ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ 100 ബില്യൻ പൗണ്ട് സഹായം

ലണ്ടന്‍:  ഇന്നലെ ബ്രിട്ടനിൽ കോവിഡ് ബാധിച്ച്  135 പേർ മരിച്ചതോടെ ആകെ മരണം 42,288 ആയി. 1218 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 13 ദിവസം മാത്രം പ്രായമായ നവജാത ശിശുവും ഇന്നലെ മരിച്ചു. ഷെഫീൽഡിലെ ചിൽഡ്രൻസ് ആശുപത്രിയിലാണ് മറ്റ് കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഒന്നുംതന്നെ ഇല്ലാതിരുന്ന കുഞ്ഞ് കോവിഡ് മൂലം മരിച്ചത്..

ഇതിനിടെ  കോവിഡിൽ തകർന്നടിയുന്ന ബ്രിട്ടിഷ് സാമ്പത്തിക രംഗത്തിന് ഉത്തേജനം നൽകാൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട് 100 ബില്യൻ പൗണ്ടിന്റെ സഹായം പ്രഖ്യാപിച്ചു. രാജ്യത്തെ പലിശനിരക്ക് നിലവിലെ 0.1 ശതമാനത്തിൽതന്നെ  നിലനിർത്തുമെന്നും ഗവർണർ ആൻഡ്രൂ ബെയ്‌ലി അറിയിച്ചു.രാജ്യചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പലിശനിരക്കാണിത്.

സ്കോട്ട്ലൻഡിൽ ഈ മാസം 29 മുതൽ കൂടുതൽ കടകൾ തുറക്കാൻ അനുമതിയായി. തിങ്കളാഴ്ച മുതൽ പൊതുഗതാഗത സംവിധാനങ്ങളിൽ മാസ്ക് നിർബന്ധമാക്കും.

INDIANEWS24 UK DESK

Leave a Reply