jio 800x100
jio 800x100
728-pixel-x-90
<< >>

ബ്രിട്ടനിലെ വിസ നയം കർശനമാക്കി; ഇന്ത്യക്കാർക്ക് തിരിച്ചടി

ലണ്ടൻ:ബ്രിട്ടനിലെ വിസ നയം കൂടുതൽ കർശനമാക്കാൻ തീരുമാനിച്ചു.കുടിയേറ്റക്കാരുടെ എണ്ണം രാജ്യത്ത് ക്രമാതീതമായി വർധിച്ചുവരുന്നത് കണക്കിലെടുത്താണ് ബ്രിട്ടനിലെ ആഭ്യന്തരമന്ത്രാലയം ഇത്തരത്തിൽ ഒരു തീരുമാനമെടുത്തത്.ഇവിടെ ജോലിചെയ്യുന്ന ഇന്ത്യക്കാരെ ഇത് കാര്യമായി ബാധിക്കും.

പുതുക്കിയ നയം ഈ മാസം 24ന് നിലവിൽവരും.ബിട്ടനിലും ഇന്ത്യയിലുമായി ജോലിചെയ്യുന്ന ഐ ടി കമ്പനി ജീവനക്കാർക്ക് ബിട്ടനിലെ പുതുക്കിയ നയം കൂടുതൽ തിരിച്ചടിയാകും.വിസയ്ക്കായി ഇൻട്രാ-കമ്പനി ട്രാൻസ്ഫർ (ഐസിടി) സംവിധാനം ഉപയോഗിക്കുന്നവർക്കാണ് പുതുക്കിയ നയം ദോഷകരമാകുക. ഈ സംവിധാനമനുസരിച്ച് അനുവദിക്കപ്പെടുന്ന 90 ശതമാനം വിസകളുടെയും ഗുണഭോക്താക്കൾ ഇന്ത്യക്കാരാണ്.

ബ്രിട്ടനിലെത്തി രണ്ടര വർഷത്തിനുശേഷംവിസ കാലാവധി നീട്ടുന്നതിന് അപേക്ഷിക്കുന്ന കുടിയേറ്റക്കാരുടെ മാതാപിതാക്കളും ജീവിത പങ്കാളികളും പുതിയൊരു ഇംഗ്ലിഷ് പരിജ്ഞാന പരീക്ഷ കൂടി പാസാകണമെന്ന നിർദേശവും നവംബർ 24 നു പ്രാബല്യത്തിൽവരും.

INDIANEWS24.COM Gulf Desk

Leave a Reply