728-pixel-x-90-2-learn
728-pixel-x-90
<< >>

ബ്രിട്ടനിലെ മിനിമം ശമ്പളം 19 പെന്‍സ് വര്‍ദ്ധിപ്പിച്ചു

ലണ്ടന്‍ :ബ്രിട്ടീഷ് സര്‍ക്കാര്‍ മിനിമം ശമ്പളം 19 പെന്‍സ് വര്‍ദ്ധിപ്പിച്ചു സര്‍ക്കാര്‍ ഉത്തരവായി.മിനിമം കൂലി 7.50 ആക്കി ഉയര്‍ത്തണം എന്ന ബ്രിട്ടനിലെ തൊഴിലാളി യൂണിയനുകളുടെ ശക്തമായ ആവശ്യം തള്ളിക്കൊണ്ടാണ് സര്‍ക്കാര്‍ തീരുമാനം പ്രഖ്യാപിച്ചത്.

പണപ്പെരുപ്പത്തിന്‍റെയും ജീവിത ചിലവിന്റെ വര്‍ദ്ധനവിന്റെയും അടിസ്ഥാനത്തില്‍ യുകെയിലെ തൊഴിലാളികളുടെ മിനിമം കൂലിയില്‍ 1.19 പൌണ്ട് വര്‍ദ്ധിപ്പിക്കണം എന്ന് രാജ്യത്തെ പ്രമഖ യൂണിയനുകള്‍ ശക്തമായി ആവശ്യപ്പെട്ടിരുന്നു.6.31 ആയിരുന്ന മിനിമം ശമ്പളം ഇപ്പോള്‍ 6.50 ആക്കിയാണ്  ഇപ്പോള്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.വരുന്ന ഒക്ടോബര്‍ മാസത്തോടെ പുതുക്കിയ നിരക്ക് നിലവില്‍ വരും.

2006 ല്‍ സംഭവിച്ച സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും ബ്രിട്ടന്‍ കര കയറുന്ന സാഹചര്യത്തില്‍ മിനിമം കൂലി 7.50 ആക്കി ഉയര്‍ത്തണം എന്നതായിരുന്നു തൊഴിലാളി യൂണിയനുകളുടെ ആവശ്യം.എന്നാല്‍ വരുന്ന വര്‍ഷം മാത്രമേ ഈ നിര്‍ദ്ദേശം പരിഗണിക്കാന്‍ കഴിയു എന്നാണ് സര്‍ക്കാര്‍ നിലപാട്.വരുന്ന വര്‍ഷം മിനിമം ശമ്പളം മണിക്കൂറില്‍ 7 പൌണ്ടാക്കി യുയര്‍ത്താം എന്ന് സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്.

തൊഴിലാളികളുടെ വര്‍ദ്ധിച്ച വരുന്ന ജീവിത ചിലവിനു അനുസരിച്ചുള്ള ഉയര്‍ന്ന മിനിമം കൂലി നല്‍കാന്‍ കഴിയും എന്ന് ബ്രിട്ടീഷ് ധനകാര്യ മന്ത്രി ഒരു ബി ബി സി അഭിമുഖത്തില്‍ പറഞ്ഞിരുന്നു.ഈ അഭിമുഖം തൊഴിലാളി യൂണിയന്‍ നേതാക്കളില്‍ പ്രതീക്ഷ ജനിപ്പിച്ചിരുന്നു.എങ്കിലും പ്രഖ്യാപനം വന്നപ്പോള്‍ ആ പ്രതീക്ഷകള്‍ വ്യര്‍ത്ഥമായി.

2008 ന് ശേഷമുള്ള ഏറ്റവും വലിയ വര്‍ദ്ധനവാണ് ഇതെന്നും ഇത് മുന്നണി സര്‍ക്കാരിന്റെ വിജയമാണ് എന്നതുമാണ്‌ സര്‍ക്കാരിന്റെ നിലപാട്.

JP INDIANEWS24 UK

Leave a Reply